കായികം

വീണ്ടും നിരാശപ്പെടുത്തി; ബ്ലാസ്റ്റേഴ്‌സിനെ 4-2ന് തകര്‍ത്ത് മോഹന്‍ ബഗാന്‍

സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: തുടരെയുള്ള തോല്‍വികളില്‍ നിന്ന് ജയത്തോടെ ഐഎസ്എല്‍ പുതിയ സീസണിന് തുടക്കമിടാന്‍ കളത്തില്‍ ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ആരാധകരെ നിരാശപ്പെടുത്തി.ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2ന് പരാജയപ്പെടുത്തി. ബഗാന് വേണ്ടി ഹ്യൂഗോ ബൗമസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റോയ് കൃഷ്ണയും ലിസ്റ്റണ്‍ കൊളാസോയും ഓരോ ഗോള്‍ വീതം കണ്ടെത്തി. സഹല്‍ അബ്ദുല്‍ സമദും ജോര്‍ജ് ഡയസും ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. പുതിയ പരിശീലകനും വിദേശ താരങ്ങളുമെത്തിയിട്ടും കേരള ടീമിന് കര കയറാന്‍ സാധിച്ചില്ല.

മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ ലീഡെടുത്തു. ലിസ്റ്റണ്‍ കൊളാസോയുടെ അസിസ്റ്റില്‍ ഹ്യൂഗോ ബൗമൗസ് ഗോള്‍ നേടി. ബൗമസിന്റെ ക്രോസ് വലയിലെത്തുന്നത് നോക്കി നില്‍ക്കാനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് കഴിഞ്ഞുള്ളു. 24-ാം മിനിറ്റില്‍ മലയാളി താരങ്ങളുടെ കരുത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ബഗാനെ ഒപ്പം പിടിച്ചു. കെപി രാഹുല്‍ പെനാല്‍റ്റി ബോക്‌സില്‍ നിന്ന് കൊടുത്ത മനോഹര പാസ് നെഞ്ചുകൊണ്ട് നിയന്ത്രിച്ച് മികച്ച ഷോട്ടോടെ സഹല്‍ അബ്ദുല്‍ സമദ് ലക്ഷ്യം കണ്ടു.

 27-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോയ് കൃഷ്ണ് ബഗാന്  വീണ്ടും ലീഡ് നല്‍കി. റോയ് കൃഷ്ണയെ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. 39-ാം മിനിറ്റില്‍ ബഗാന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബിജോയിയെ മറികടന്ന് ബൗമസ് തൊടുത്ത ഷോട്ട് ആല്‍ബിനോയുടെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തി. മത്സരം 3-1 എന്ന നിലയിലായി. രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍സിനെ കാഴ്ച്ചക്കാരാക്കി റോയ് കൃഷ്ണയുടെ പാസില്‍ ലിസ്റ്റണ്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍ 4-1. 69-ാം മിനിറ്റില്‍  ലൂണയുടെ പാസില്‍ നിന്ന് ഡയസ് ലക്ഷ്യം കണ്ടത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി.കളി 4-2 എന്ന നിലയിലായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം