കായികം

ഇന്ത്യയുടെ ടോപ് ലെഗ് സ്പിന്നറാണ് അദ്ദേഹം, രോഹിത്തിന്റെ ടി20 ലോകകപ്പ് നിരയിൽ ഉറപ്പായും ഈ താരമുണ്ടാകും: ദിനേശ് കാർത്തിക് 

സമകാലിക മലയാളം ഡെസ്ക്

സിസിയുടെ ടി20 ലോകകപ്പിൽ നിന്നും മികച്ച ഫോമിലുള്ള യുസ്‌വേന്ദ്ര ചഹലിനെ ഒഴിവാക്കിയപ്പോൽ വലിയ വിമർശനമാണ് ആരാധകർ ഉയർത്തിയത്. പിന്നാലെ ന്യൂസിലൻഡിനെതിരായ ടി20യിൽ ചാഹലിനെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഉൾപെടുത്താതിരുന്നതും വിമർശിക്കപ്പെട്ടു. എന്നാൽ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ചഹൽ ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങി. ഇപ്പോഴിതാ ചഹലിനെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ദിനേശ് കാർത്തിക്. 

2022 ടി20 ലോകകപ്പിലെ രോഹിത് ശർമ്മയുടെ ഇന്ത്യൻ പടയിൽ യുസ്‌വേന്ദ്ര ചഹൽ ഉറപ്പായും സ്ഥാനം നേടുമെന്ന് ദിനേശ് കാർത്തിക്.  മടങ്ങിവരവിൽ ചഹലിനെ അഭിനന്ദനം കൊണ്ട് മൂടിയിരിക്കുകയാണ് കാർത്തിക്. ഒരു ബോളർ എന്ന നിലയിൽ താരം ഒരുപാട് മെച്ചപ്പെട്ടെന്നും കാർത്തിക് പറഞ്ഞു. 

"അയാളുടെ തിരിച്ചുവരവ് വളരെ മികച്ചതാണ്. അത് താരത്തിന്റെ വ്യക്തിത്വമാണ് കാണിക്കുന്നത്. ഐപിഎൽ രണ്ടാം ഭാഗത്തിൽ ചവൽ ഒരു ചാമ്പ്യനായിരുന്നു. ഇന്ത്യയുടെ ടോപ് ലെഗ് സ്പിന്നറാണ് അദ്ദേഹം. ഞാൻ എപ്പോഴും ചഹലിനെ ഒരു പടി മുന്നിൽ റേറ്റ് ചെയ്യും. കാരണം അദ്ദേഹം ഒരു ചെസ് താരം കൂടിയാണ്, സാധാരണ ആളുകളെക്കാൾ ഒരുപടി മുകളിലായിരിക്കും അവരുടെ നീക്കങ്ങൾ. അദ്ദേഹത്തിന് നല്ല കഴിവുണ്ട്, ഒരു ധീരനായ ബൗളർ കൂടിയാണ് അദ്ദേഹം. ഐപിഎല്ലിൽ ഒറ്റയ്ക്ക് ഉയരത്തിൽ വളർന്ന കളിക്കാരൻ. 2013ൽ ആർസിബി 10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ വാങ്ങിയത്, ഇപ്പോൾ അവൻ അതിനപ്പുറമാണ്",കാർത്തിക് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ