കായികം

കോഴിക്കോട്ട് ഗോള്‍ മഴ!; തെലാങ്കനയെ എതിരില്ലാത്ത 20 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തമിഴ്‌നാട്‌

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ദേശീയ വനിതാ ഫുട്‌ബോളില്‍ തമിഴ്‌നാടിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എച്ച് മത്സരത്തില്‍ തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്കാണ് തമിഴ്‌നാട് പരാജയപ്പെടുത്തിയത്, 

തമഴ്‌നാടിനായി ഇന്ത്യന്‍താരം എ സന്ധ്യ എട്ടുഗോളും എം സരിത നാല് ഗോളും എ ദുര്‍ഗ, മാളവിക എന്നിവര്‍ മൂന്നുഗോള്‍ വീതവും നേടി. ദേശീയ വനിതാ ലീഗില്‍ കളിക്കുന്ന സേതു എഫ്‌സി താരങ്ങള്‍ നിറഞ്ഞ തമിഴ്‌നാട് ആദ്യ പകുതിയില്‍ എട്ട് ഗോളിന് മുന്നിലായിരുന്നു. 

ഗ്രൂപ്പിലെ മറ്റൊരുകളിയില്‍ പഞ്ചാബും ബംഗാളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ മഹാരാഷ്ട്ര എതിരില്ലാത്ത ആറു ഗോളിന് അരുണാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ സിക്കിം മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജമ്മു കശ്മീരിനെ തകര്‍ത്തു. സിക്കിമിനായി സുജു ഹങ്മ ഹാട്രിക് നേടി.

ജാര്‍ഖണ്ഡ് 10 ന് കര്‍ണാടകയെ തോല്‍പ്പിച്ചു. ജാര്‍ഖണ്ഡിനായി പര്‍ണിത തിര്‍ക്കി ഗോള്‍ നേടി. ഗോവഡല്‍ഹി മത്സരം സമനിലയില്‍ അവസാനിച്ചു. മമ്തയാണ് ഡല്‍ഹിക്കായി ഗോള്‍ നേടിയത്. ഗോവയ്ക്കായി അര്‍പിത യശ്വന്ത് പെഡ്‌നേക്കര്‍ ലക്ഷ്യം കണ്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി