കായികം

ഓറഞ്ച് ക്യാപ്പ് 24കാരന്‍ ഋതുരാജിന് സ്വന്തം; ഇത് ചെറുപ്പത്തിന്റെ റെക്കോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ 14ാം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഋതുരാജ് ഗെയ്ക്‌വാദെക്ക്. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇനി ഋതുരാജിന് സ്വന്തം. 

രാഹുലിനെ മറികടന്ന് റണ്‍വേട്ടയില്‍ ഒന്നാമന്‍

സീസണില്‍ 15 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമടക്കം 46.38 ശരാശരിയില്‍ 603 റണ്‍സടിച്ചുകൂട്ടിയ ഋതുരാജ് ഫൈനലില്‍ 24 റണ്‍സ് നേടിയാല്‍ ഓറഞ്ച് ക്യാപ്പ് എന്ന നേട്ടത്തിലെത്തുമായിരുന്നു. കലാശപ്പോരാട്ടത്തില്‍ 16 ബോളില്‍ താരം ഓറഞ്ച് ക്യാപ്പ് നേട്ടത്തിലെത്തി. 13 കളികളില്‍ നിന്ന് 626 റണ്‍സുമായി പഞ്ചാബ് കിങ്‌സിന്റെ കെ എല്‍ രാഹുലിനെ മറികടന്നാണ് ചെന്നൈ ഓപ്പണര്‍ നേട്ടം സ്വന്തം പേരിലാക്കിയത്. 

ഷോണ്‍ മാര്‍ഷിന്റെ റെക്കോര്‍ഡ് ഇനി ഋതുരാജിന് 

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇതുവരെ മുന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് (ഇപ്പോഴത്തെ പഞ്ചാബ് കിങ്‌സ്) താരം ഷോണ്‍ മാര്‍ഷിന്റെ പേരിലായിരുന്നു. 2008 സീസണില്‍ പഞ്ചാബിനായി 616 റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ 25 വയസായിരുന്നു താരത്തിന്റെ പ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍