കായികം

'അയാള്‍ ഇന്ത്യയുടെ ഇന്‍സമാം ഉള്‍ ഹക്ക്, കോഹ്‌ലിയെക്കാള്‍ ആരാധകരുണ്ട്'; ഷൊയിബ് അക്തര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ താരങ്ങളെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയിബ് അക്തര്‍. ഇന്ത്യന്‍ നിരയിലെ ചില ബാറ്റ്‌സ്മാന്‍മാര്‍ക്ക് പാക്കിസ്ഥാനില്‍ ഏറെ ആരാധകരുണ്ടെന്ന് പറയുകയാണ് അക്തര്‍. വിരാട് കോഹ്‌ലിയെ ഏറെ പേര്‍ ആരാധിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹത്തേക്കാളധികം ആരാധകര്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനാണെന്നും അക്തര്‍ പറയുന്നു. 

കോഹ്‌ലി മികച്ച കളിക്കാരന്‍ രോഹിത് അതിനേക്കാള്‍ മികച്ചത്

'ഇന്ത്യക്ക് മികച്ച ടീമില്ല എന്ന പറയുന്ന പാക്കിസ്ഥാനികളെ ഇന്ന് കാണാന്‍ കഴിയില്ല. അവര്‍ തുറന്ന് അഭിനന്ദിക്കും. വിരാട് കോഹ്‌ലി അവര്‍ക്ക് മികച്ച കളിക്കാരനാണ്, പക്ഷെ രോഹിത് ശര്‍മ്മ അതിലും മികച്ചതാണ്. അദ്ദേഹം ഇന്ത്യയുടെ ഇന്‍സമാം ഉള്‍ ഹക്ക് ആണെന്നാണ് പാക്കിസ്ഥാനില്‍ ആളുകള്‍ പറയുന്നത്. റിഷഭ് പന്തിനെയും അഭിനന്ദിക്കുന്നവര്‍ ഒരുപാടുണ്ട്, പ്രത്യേകിച്ചും പന്തിന്റെ ഓസ്‌ട്രേലിയയിലെ പ്രകടനം. പിന്നെ സൂര്യകുമാര്‍ യാധവ്. അദ്ദേഹത്തെയും ഒരുപാട് അഭിനന്ദിക്കാറുണ്ട്', അക്തര്‍ പറഞ്ഞു.

പണത്തിനുവേണ്ടി അല്ല

തനിക്ക് ഇന്ത്യക്കാരായ ഒരുപാട് ആരാധകരുണ്ടെന്നും ഇന്ത്യക്കാര്‍ സ്‌നേഹിക്കുന്ന ഒരു പാക്കിസ്ഥാനി ആകാനുള്ള ഭാഗ്യം തനിക്കുണ്ടെന്നും അക്തര്‍ പറഞ്ഞു. തന്റെ കമന്റുകള്‍ പണത്തിനുവേണ്ടിയാണെന്ന വിമര്‍ശനങ്ങളോടും അക്തര്‍ പ്രതികരിച്ചിട്ടുണ്ട്. എന്റെ വിഡിയോകള്‍ ശ്രദ്ധിച്ചാല്‍ അവിടെ വിരോധത്തിന് സ്ഥാനമില്ല. ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍, ഒരു ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ എല്ലാത്തിലുമുപരി ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായങ്ങള്‍ ബാലന്‍സ്ഡ് ആകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ആരുടെയും വികാരത്തെ വേദനിപ്പിക്കാന്‍ ആഗ്രഹമില്ല, എന്റെയും', അക്തര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്