കായികം

ഒരു ഡെലിവറി, റണ്‍ഔട്ടിന് ലഭിച്ചത് 3 അവസരം; എന്നിട്ടും നഷ്ടപ്പെടുത്തി നമീബിയ(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരിലേക്ക് യോഗ്യത നേടി നമീബിയ ചരിത്രം കുറിച്ചിരുന്നു. അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു അത്. ആവേശവും നാടകീയതയുമെല്ലാം നിറഞ്ഞുനിന്ന മത്സരത്തില്‍ ആരാധകരെ ചിരിപ്പിച്ച ഒരു നിമിഷവുമുണ്ടായി..

അയര്‍ലാന്‍ഡ് ഇന്നിങ്‌സിന്റെ അവസാന ഓവറിലെ അവസാന ഡെലിവറിയിലാണ് സംഭവം. അയര്‍ലാന്‍ഡിന്റെ സിമ്മി സിങ് ആണ് അവസാന പന്ത് നേരിട്ടത്. തേര്‍ഡ് മാനിലേക്ക് സ്വിച്ച് ഹിറ്റ് കളിക്കാനായിരുന്നു താരത്തിന്റെ ശ്രമം. എന്നാല്‍ അണ്ടര്‍ എഡ്ജ് ആയി പന്ത് ബൗളരുടെ നേരെ എത്തി. 

സിമി സിങ് ഈ സമയം സിംഗിളിനായി ശ്രമിച്ചു. ബൗളര്‍ പന്ത് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിഞ്ഞെങ്കിലും സ്റ്റംപില്‍ കൊണ്ടില്ല. തേര്‍ഡ് മാന്‍ ബൗണ്ടറി ലൈനിലേക്കാണ് പന്ത് പോയത്. എന്നാല്‍ ഇവിടെ നിന്ന് ബൗളര്‍ എറിഞ്ഞ പന്തും നമീബിയയുടെ ഫീല്‍ഡര്‍മാര്‍ക്ക് പിടിക്കാനായില്ല. 

മൂന്ന് വട്ടം അയര്‍ലാന്‍ഡ് ബാറ്റ്‌സ്ന്മാന്മാരെ റണ്‍ഔട്ട് ആക്കാനാണ് ഈ ഒറ്റ ഡെലിവറിയിലൂടെ നമീബിയക്ക് അവസരം ലഭിച്ചത്. പക്ഷേ അവസരം മുതലാക്കാനായില്ല. ആരാധകരെ ചിരിപ്പിച്ചാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അയര്‍ലാന്‍ഡ് മുന്‍പില്‍ വെച്ച 126 റണ്‍സ് എട്ട് വിക്കറ്റ് കയ്യില്‍ വെച്ച് നമീബിയ മറികടന്നു. 

ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുന്ന നാലാമത്തെ ടീമായി ഇവിടെ നമീബിയ. ഗ്രൂപ്പ് രണ്ടിലേക്കാണ് നമീബിയ എത്തുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് രണ്ടില്‍ ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍