കായികം

അവസാനദിവസം അപേക്ഷ നല്‍കി; രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ആകുമോ?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനദിവസം രാഹുല്‍ ദ്രാവിഡ് അപേക്ഷനല്‍കി. നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ മേധാവിയായി പ്രവര്‍ത്തിക്കുകയാണ് രാഹുല്‍. 

ദ്രാവിഡിന്റെ വിശ്വസ്തനും സഹായിയുമായ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പരസ് മാംബ്രെ ബൗളിങ് കോച്ചായി അപേക്ഷ നല്‍കിയിട്ടുണ്ട്.

പരിശീലക സ്ഥാനത്തേക്ക് എത്താന്‍ രാഹുല്‍ ദ്രാവിഡ് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ ദ്രാവിഡ് ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. 

ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിക്കും

അപേക്ഷ നല്‍കാന്‍ ദ്രാവിഡിന് താത്പര്യം ഉണ്ടെങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യും. എല്ലാം നടപടി ക്രമങ്ങള്‍ അനുസരിച്ച് നടക്കും. ഇപ്പോള്‍ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്‍സിഎയ്ക്ക് വലിയ റോളുണ്ട്. തീരുമാനം എടുക്കാന്‍ ദ്രാവിഡ് സമയം ചോദിച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം, ഗാംഗുലി പറഞ്ഞു. 

ഇന്ന് അവസാന നിമിഷം രാഹുല്‍ ദ്രാവിഡ് അപേക്ഷ നല്‍കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ദ്രാവിഡ് അപേക്ഷ നല്‍കിയാല്‍ പിന്നെ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. ടി20 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിയുമായുള്ള ബിസിസിഐയുടെ കരാര്‍. ന്യൂസിലാന്‍ഡിന് എതിരായ പരമ്പര മുതല്‍ ഇന്ത്യക്ക് പുതിയ പരിശീലകന്‍ വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ