കായികം

അമ്പയറുടെ തീരുമാനത്തില്‍ കലിപ്പ്, പ്രതിഷേധിച്ച് പൊള്ളാര്‍ഡ്; നിന്നത് 30 യാര്‍ഡ് സര്‍ക്കിളില്‍

സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് ഇടയില്‍ അമ്പയറുടെ തീരുമാനത്തില്‍ ഗ്രൗണ്ടില്‍ വെച്ച് പ്രതിഷേധിച്ച് വിന്‍ഡിസ് ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ്. ട്രിനാഡോ നൈറ്റ് റൈഡേഴ്‌സും സെന്റ് ലുസിയ കിങ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം. 

ട്രിബാഗോ നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്നിങ്‌സിലെ 19ാം ഓവറിലാണ് അമ്പയറുടെ തീരുമാനത്തില്‍ പൊള്ളാര്‍ഡ് എതിര്‍പ്പ് പ്രകടമാക്കിയത്. ഈ സമയം നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്നു പൊള്ളാര്‍ഡ്. നൈറ്റ്‌റൈഡേഴ്‌സ് റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന സമയം വഹാബ് റിയാന്‍ വൈഡായ ഡെലിവറി എറിഞ്ഞു. 

ഈ സമയം ടിം സീഫേര്‍ട്ടിന്റെ പന്തിന്റെ അടുത്തേക്ക് എത്താനായില്ല. എന്നാല്‍ അമ്പയര്‍ ഇതിന് നോബോള്‍ വിളിച്ചില്ല. ഇത് സീഫേര്‍ട്ടും പൊള്ളാര്‍ഡും ചോദ്യം ചെയ്തു. പൊള്ളാര്‍ഡ് ഇത് സംബന്ധിച്ച് അമ്പയറുമായി തര്‍ക്കിച്ചു. പിന്നാലെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ 30 യാര്‍ഡ് മാര്‍ക്കില്‍ ചെന്ന് നിന്നാണ് പൊള്ളാര്‍ഡ് പ്രതിഷേധം അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍