കായികം

രണ്ടാം പകുതിയിൽ അനിരുദ്ധ് ഥാപ്പയുടെ മറുപടി; നേപ്പാളിനെതിരെ സമനില പിടിച്ച് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: നേപ്പാളിനെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിന് സമനില. പോരാട്ടം 1-1ന് അവസാനിക്കുകയായിരുന്നു. ആദ്യ പകുതിയിൽ നേപ്പാൾ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ തിരിച്ചടിച്ചു.

കാഠ്മണ്ഡുവിലെ തൃപുരേശ്വറിലുള്ള ദശരഥ് സ്റ്റേഡിയത്തിലാണ് പോരാട്ടം അരങ്ങേറിയത്. 36ാം മിനിറ്റിൽ അഞ്ജാൻ ബിസ്തയിലൂടെയാണ് നേപ്പാൾ മുന്നിലെത്തിയത്. 

രണ്ടാം പകുതി തുടങ്ങി 60-ാം മിനിറ്റിലാണ് ഇന്ത്യ സമനില കണ്ടെത്തിയത്. അനിരുഥ് ഥാപ്പയിലൂടെയാണ് ഇന്ത്യ സ്കോർ ഒപ്പമെത്തിച്ചത്. ഈ മാസം അഞ്ചിന് രണ്ടാം സൗഹൃ​ദ പോരാട്ടത്തിൽ ഇരു ടീമുകളും നേർക്കുനേർ വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി