കായികം

ഋഷഭ് പന്തിന്റെ ഗാര്‍ഡ് ചോദ്യം ചെയ്തു; ഓവലില്‍ കണ്ണടച്ച് അമ്പയര്‍; കലിപ്പിച്ച് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ഹസീബ് ഹമീദിന്റെ ഗാര്‍ഡ് ചോദ്യം ചെയ്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഹെഡിങ്‌ലേയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനോട് സ്റ്റാന്‍സ് മാറ്റാന്‍ അമ്പയര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഓവലില്‍ ഇംഗ്ലണ്ട് ഓപ്പണറുടെ നീക്കം അമ്പയര്‍ ചോദ്യം ചെയ്തില്ല. 

ക്രീസില്‍ നിന്ന് ഏറെ മുന്‍പിലേക്ക് കയറിയാണ് ഹസീബ് ഹമീദ് ഇവിടെ സ്റ്റാന്‍സ് എടുത്തത്. ഇതോടെ കോഹ് ലി ഇത് അമ്പയറുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. പിച്ചിലെ പ്രൊട്ടക്റ്റഡ് ഏരീയയോട് ചേര്‍ന്ന് ഗാര്‍ഡ് എടുക്കരുത് എന്നാണ് നിയമം. ക്രീസില്‍ നിന്ന് 5 അടി അകലെയാണ് ഇത്. 

ഹമീദിന്റെ ഗാര്‍ഡില്‍ കോഹ് ലി അമ്പയറുമായി സംസാരിച്ചു. എന്നാല്‍ ക്രീസില്‍ അധിക സമയം നില്‍ക്കാന്‍ ഹമീദ് തയ്യാറായില്ല. 12 പന്തില്‍ ഡക്കായി ഹമീദ് ഡ്രസിങ് റൂമിലേക്ക് മടങ്ങി. ഹെഡിങ്‌ലേയില്‍ ഫ്രണ്ട് ഫൂട്ട് പിച്ചിലെ പ്രൊട്ടക്റ്റഡ് ഏരിയയിലേക്ക് വരുന്നു എന്ന് ചൂണ്ടിയാണ് ഋഷഭ് പന്തിനോട് ഗാര്‍ഡ് മാറ്റാന്‍ അമ്പയര്‍ നിര്‍ദേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍