കായികം

ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ നേട്ടവുമായി വിരാട് കോഹ്‌ലി; 150 മില്യണ്‍ ഫോളോവേഴ്‌സ് പിന്നിട്ടു, കായിക താരങ്ങളില്‍ നാലാമത്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കി വിരാട് കോഹ്‌ലി. ഇന്ത്യന്‍ നായകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 150 മില്യണ്‍ ഫോളോവേഴ്‌സ് പിന്നിട്ടു. 

ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായിക താരങ്ങളുടെ പട്ടികയില്‍ കോഹ് ലി നാലാം സ്ഥാനത്തേക്ക് എത്തി. 337 മില്യണ്‍ ഫോളോവേഴ്‌സുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇവിടെ ഒന്നാം സ്ഥാനത്ത്. 260 മില്യണ്‍ ഫോളോവേഴ്‌സുമായി മെസി രണ്ടാമത്. 160 മില്യണ്‍ ഫോളോവേഴ്‌സുമായി നെയ്മറാണ് മൂന്നാമത്.

ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ക്രിക്കറ്റ് താരമാണ് കോഹ് ലി. 75 മില്യണ്‍ ഫോളോവേഴ്‌സ് എന്ന നേട്ടത്തിലേക്ക് എത്തുന്ന ആദ്യ ഏഷ്യന്‍ താരം എന്ന നേട്ടവും കോഹ് ലി നേരത്തെ സ്വന്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിന് പുറമെ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കോഹ് ലിക്ക് ഫോളോവേഴ്‌സിന്റെ വന്‍പടയുണ്ട്. 

43.4 മില്യണ്‍ ആളുകളാണ് ട്വിറ്ററില്‍ കോഹ് ലിയെ പിന്തുടരുന്നത്. ഫെയ്‌സ്ബുക്കില്‍ ഇത് 48 മില്യനാണ്. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് അഞ്ച് കോടി രൂപയാണ് കോഹ് ലിക്ക് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കുന്നത് 11.72 കോടി രൂപയോളം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത