കായികം

ടോക്യോ പാരാലിംപിക്‌സ്; ബാഡ്മിന്റണില്‍ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി; സുഹാസിന് വെള്ളി 

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് വെള്ളി. ബാഡ്മിന്റണ്‍ എസ് എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് ആണ് വെള്ളി മെഡല്‍ നേടിയത്. 

ഫൈനലില്‍ ഫ്രാന്‍സ് താരത്തോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സുഹാസ് തോല്‍വി സമ്മതിക്കുകയായിരുന്നു. സ്‌കോര്‍ 15-21, 21-17, 21-15. ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനാണ് സ്വര്‍ണം. 

ആദ്യ ഗെയിം സ്വന്തമാക്കിയെങ്കിലും ഫ്രാന്‍സിന്റെ ലോക ഒന്നാം നമ്പര്‍ താരം ലുക്കാസ് മസൂറിന്റെ ശക്തമായ തിരിച്ചു വരവ് പ്രതിരോധിക്കാന്‍ സുഹാസിനായില്ല. ഐഎഎസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡയിലെ ജില്ലാ മജിസ്‌ട്രേറ്റാണ്. 

ടോക്യോ പാരാലിംപിക്‌സ് ഇന്ന് അവസാനിക്കും. നാല് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമായി 18 മെഡലാണ് ഇപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇതോടെ 27ാം സ്ഥാനത്തേക്ക് ഇന്ത്യ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്