കായികം

കോഹ്‌ലിയും കൂട്ടരും ആദ്യ കളിയില്‍ ഇറങ്ങുക നീല കുപ്പായത്തില്‍; ജേഴ്‌സി നിറം മാറ്റത്തിന് കാരണം ഇത്‌

സമകാലിക മലയാളം ഡെസ്ക്

ദുബായ്: പതിനാലാം സീസണ്‍ യുഎഇയില്‍ പുനരാരംഭിക്കുമ്പോള്‍ തങ്ങളുടെ ആദ്യ മത്സരത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുക നിലക്കുപ്പായത്തില്‍. കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദരവര്‍പ്പിച്ചാണ് ബാംഗ്ലൂര്‍ നീല നിറത്തിലെ ജേഴ്‌സി അണിയുന്നത്. 

കൊല്‍ക്കത്തക്കെതിരെ സെപ്തംബര്‍ 20നാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. കോവിഡ് മുന്നണി പോരാളികളുടെ പിപിഇ കിറ്റിനോട് സാദൃശ്യമുള്ളതിനാലാണ് നീല നിറത്തിലെ കുപ്പായം അണിയുന്നത്. കോവിഡിനെതിരായ പോരാട്ടത്തില്‍ അവരില്‍ നിന്ന് വരുന്ന വിലമതിക്കാനാവാത്ത സേവനത്തിന് ആദരവര്‍പ്പിക്കുകയാണ് ചെയ്യുന്നത് എന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പറഞ്ഞു. 

നിലവില്‍ ഏഴ് കളിയില്‍ നിന്ന് അഞ്ച് ജയം നേടി നില്‍ക്കുകയാണ് ബാംഗ്ലൂര്‍. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. ആദ്യ മത്സരത്തില്‍ തന്നെ ജയം പിടിച്ച് പ്ലേഓഫീനോട് അടുക്കുകയാണ് ബാംഗ്ലൂര്‍ ലക്ഷ്യം വയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം