കായികം

'രാജി പ്രഖ്യാപിച്ച സമയം ശരിയായില്ല,  ആര്‍സിബിയുടെ നായക സ്ഥാനം ഒഴിയുമെന്നാണ് കരുതിയത്'; വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്വന്റി20 നായക സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി പ്രഖ്യാപിച്ചതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ജോലിഭാരം കണക്കിലെടുത്ത് കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്ന് ഹര്‍ഷ ഭോഗ്‌ലെ. ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറുമെന്ന് കോഹ്‌ലി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭോഗ് ലെയുടെ പ്രതികരണം. 

കോഹ്‌ലിക്കുള്ളിലെ തീവ്രത കടുത്തതായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. അതുവഴി ക്യാപ്റ്റന്‍സിയില്‍ നിന്ന് രണ്ട് മാസത്തേക്ക് മാറി നില്‍ക്കാന്‍ കോഹ്‌ലിക്ക് കഴിയുമായിരുന്നു. ഇപ്പോള്‍ സ്വീകരിച്ച തീരുമാനം വേണ്ട വിശ്രമം അദ്ദേഹത്തിന് നല്‍കുമെന്ന് പ്രതീക്ഷിക്കാം. ട്വന്റി20 ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പുതിയ ഉയരങ്ങളും കീഴടക്കിയേക്കാം, ഭോഗ്‌ലെ പറഞ്ഞു. 

കോഹ്‌ലി നായക സ്ഥാനം പ്രഖ്യാപിച്ച സമയം ശരിയായില്ലെന്ന വിമര്‍ശനവും ശക്തമാണ്. ട്വന്റി20 ലോകകപ്പ് കഴിഞ്ഞതിന് ശേഷം ഈ പ്രഖ്യാപനം നടത്തുന്നതായിരുന്നു ഉചിതം എന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍, ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. 

ഒരു ടൂര്‍ണമെന്റ് കഴിയുമ്പോഴാണ് സാധാരണ ഇത്തരം തീരുമാനങ്ങള്‍ വരുന്നത്. നമ്മള്‍ ട്വന്റി20 ലോകകപ്പ് ജയിച്ചാല്‍ ഇനി എന്ത് സംഭവിക്കും എന്നാണ് തന്റെ ആകാംക്ഷ എന്നും പഠാന്‍ പറഞ്ഞു. ലോകകപ്പ് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത് വലിയ പ്രശ്‌നമില്ലായിരുന്നു. കളിയില്‍ ജയവും തോല്‍വിയും ഉണ്ടാവും. എന്നിട്ടും ലോകകപ്പിന് മുന്‍പേ കോഹ് ലി അത് പ്രഖ്യാപിച്ചു. ആ സമയം ശരിയായില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം