കായികം

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കിരീടം ചൂടും; മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല: കെവിന്‍ പീറ്റേഴ്‌സന്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ പതിനാലാം സീസണ്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ കിരീട സാധ്യതയുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സിനെന്ന് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. എല്ലാവരേയും അത്ഭുതപ്പെടുത്തി മികച്ച മുന്നേറ്റമാണ് ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ ചെന്നൈയില്‍ നിന്ന് വന്നത് എന്ന് പീറ്റേഴ്‌സന്‍ പറഞ്ഞു. 

എല്ലാവരും വയസന്‍ പടയെന്ന് വിളിച്ച് അവരെ കളിയാക്കിയതാണ്. എന്നാല്‍ ഇപ്പോഴും കിരീടം ലക്ഷ്യം വെച്ചാണ് അവര്‍ മുന്നേറുന്നത്. എന്നാല്‍ നാല് മാസത്തെ ഇടവേള ടീമിലെ പ്രായമായ കളിക്കാരുടെ പ്രകടനത്തെ എങ്ങനെ ബാധിക്കും എന്ന് നമുക്ക് കാത്തിരുന്നു കാണാം. ഐപിഎല്ലില്‍ ഇപ്പോള്‍ കിരീട സാധ്യതയുള്ള ടീം ചെന്നൈ ആണെന്നും പീറ്റേഴ്‌സന്‍ പറഞ്ഞു. 

കിരീടം നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് എളുപ്പമാവില്ല എന്നും പീറ്റേഴ്‌സന്‍ പറഞ്ഞു. പതിഞ്ഞ താളത്തില്‍ തുടങ്ങി പിന്നെ കത്തി കയറുന്ന മുംബൈയുടെ പരിപാടി ഇത്തവണ നടപ്പിലാവില്ലെന്നും പീറ്റേഴ്‌സന്‍ പറഞ്ഞു. ഐപിഎല്‍ രണ്ടാം പാദത്തില്‍ ഇനി അധികം മത്സരങ്ങളില്ല. അതിനാല്‍ തുടക്കം മുതല്‍ തന്നെ മുംബൈക്ക് ജയങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്നും പീറ്റേഴ്‌സന്‍ പറഞ്ഞു. 

ഏഴ് കളിയില്‍ നിന്ന് 5 ജയവും രണ്ട് തോല്‍വിയപമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ. ഏഴ് കളിയില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയുമായി നാലാം സ്ഥാനത്താണ് മുംബൈ. മുംബൈയും ചെന്നൈയും തമ്മില്‍ ഞായറാഴ്ചയാണ് ഉദ്ഘാടന മത്സരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും