കായികം

ആദ്യ മൂന്ന് ഓവറില്‍ മടങ്ങിയത് മൂന്ന് പേര്‍; മുംബൈയ്‌ക്കെതിരെ പതറി ചെന്നൈ; വീണത് നാല് വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ ആറ് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് ചെന്നൈ. 16 റണ്‍സുമായി റുതുരാജ് ഗെയ്ക്‌വാദും 2 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. 

ആദ്യ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തിയ അമ്പാട്ടി റായിഡുവിന് ആദം മില്‍നെയുടെ പന്ത് കൈയില്‍ കൊണ്ട് തുടക്കത്തില്‍ തന്നെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നതും അവര്‍ക്ക് മറ്റൊരു തിരിച്ചടിയായി മാറുകയും ചെയ്തു. 

ഒന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ ഫാഫ് ഡുപ്ലെസിയും രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ മൊയിന്‍ അലിയും കൂടാരം കയറി. രണ്ട് പേരും സംപൂജ്യരായാണ് മടങ്ങിയത്. അമ്പാട്ടി റിട്ടയേഡ് ഹട്ടായി മടങ്ങിയതിന് പിന്നാലെ സുരേഷ് റെയ്‌ന ഇറങ്ങി ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും അതും അധികം നീണ്ടില്ല. നാല് റണ്‍സുമായി ചിന്ന തലയും കൂടാരം കയറി. പിന്നാലെ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ ധോനിയും മടങ്ങി. ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി