കായികം

'ബൂമ്രയെ തഴഞ്ഞ് പ്രവീണ്‍ കുമാറിനെ കളിപ്പിക്കും'; അനില്‍ കുംബ്ലേക്കെതിരെ അധിക്ഷേപവുമായി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: രാജസ്ഥാന് എതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ അനില്‍ കുംബ്ലേയുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്ത് എത്തുകയാണ് ആരാധകര്‍. പഞ്ചാബ് കിങ്‌സിന്റെ പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുപ്പിനെ ചൂണ്ടിയാണ് വിമര്‍ശനം. 

കഴിഞ്ഞ സീസണില്‍ ലെഗ് സ്പിന്നര്‍ ബിഷ്‌നോയ് 14 കളിയില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ ഈ സീസണില്‍ നാല് മത്സരങ്ങള്‍ മാത്രം കളിച്ചപ്പോഴേക്കും നാല് വിക്കറ്റ് ബിഷ്‌നോയ് വീഴ്ത്തി. എന്നാല്‍ രാജസ്ഥാനെതിരെ പഞ്ചാബിന്റെ പ്ലേയിങ് ഇലവനില്‍ ബിഷ്‌നോയി ഇടം പിടിച്ചില്ല. 

തന്റെ ജന്മദിനത്തില്‍ ക്രിസ് ഗെയ്‌ലിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതും ആരാധകര്‍ ചോദ്യം ചെയ്യുന്നു. ഇങ്ങനെ ഒരാള്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായാലുള്ള അവസ്ഥ എന്താവും എന്ന് ചോദിച്ചാണ് ആരാധകരുടെ പ്രതികരണങ്ങള്‍. 

രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയുന്നതോടെ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍പില്‍ അനില്‍ കുംബ്ലേയുമുണ്ട്. കുംബ്ലേയോട് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ബിസിസിഐ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനില്‍ കുംബ്ലേയ്ക്ക് പുറമെ വിവിഎസ് ലക്ഷ്മണിനേയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ