കായികം

ത്രില്ലിങ് ജയത്തിന് ഇടയില്‍ സഞ്ജുവിന് തിരിച്ചടി; 12 ലക്ഷം രൂപ പിഴ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പിഴ. പഞ്ചാബ് കിങ്‌സിന് എതിരായ കളിയിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴയായി വിധിച്ചിരിക്കുന്നത്. 

ഐപിഎല്‍ കോഡ് ഓഫ് കണ്ടക്റ്റ് പ്രകാരം ഇത് ആദ്യത്തെ കുറ്റമായതിനാലാണ് 12 ലക്ഷം രൂപ പിഴ. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപയാവും പിഴയായി വിധിക്കുക. ഇതിനൊപ്പം മറ്റ് ടീം അംഗങ്ങള്‍ തങ്ങളുടെ മാച്ച് ഫീയുടെ 25 ശതമാനവും നല്‍കണം.

മൂന്നാമതും ഇത് ആവര്‍ത്തിച്ചാല്‍ ടീം ക്യാപ്റ്റന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക് വരും. വിലക്കിനൊപ്പം 30 ലക്ഷം രൂപയും പിഴയടക്കണം. 7.30നാണ് പഞ്ചാബിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം ആരംഭിച്ചത്. മത്സരം അവസാനിക്കാന്‍ നാല് മണിക്കൂറില്‍ കൂടുതല്‍ എടുത്തു. 

പഞ്ചാബിന് എതിരെ അവസാന ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് ജയം പിടിക്കുകയായിരുന്നു. 15 പന്തില്‍ എട്ട് വിക്കറ്റ് കയ്യില്‍ നില്‍ക്കെ ജയിക്കാന്‍ 10 റണ്‍സ് മാത്രമാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. അവസാന ഓവറിലേക്ക് എത്തിയപ്പോള്‍ അത് നാലായി. എന്നാല്‍ കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ പഞ്ചാബിന്റെ കൂറ്റനടിക്കാര്‍ക്ക് കാലിടറി. 

സ്‌പെഷ്യല്‍ ബൗളേഴ്‌സ് ടീമിലുണ്ടെന്ന് ബോധ്യമുണ്ടായി. മുസ്താഫിസൂറിന്റെ ഓവര്‍ അവസാനത്തേക്ക് മാറ്റി. തന്റെ വൈഡ് യോര്‍ക്കറുകളില്‍ ത്യാഗിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ന്യൂ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ അത് നന്നായി പ്രയോഗിക്കാന്‍ കഴിഞ്ഞു. എല്ലാ ബാറ്റ്‌സ്മാന്മാര്‍ക്ക് വേണ്ടിയും പ്രത്യേകം ഫീല്‍ഡ് പ്ലാന്‍ ഞങ്ങളുടെ പക്കലുണ്ടായിരുന്നു എന്നും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ