കായികം

സുരക്ഷാ ഉദ്യോഗസ്ഥരുടെ ബിരിയാണി പ്രിയത്തില്‍ ഞെട്ടി പാക് ക്രിക്കറ്റ്; ബില്‍ 27 ലക്ഷം!

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: കളി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ പര്യടനം ഉപേക്ഷിച്ച ന്യൂസിലാന്‍ഡ് തീരുമാനം വിവാദമായിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. എന്നാലിപ്പോള്‍ ന്യൂസിലാന്‍ഡ് ടീമിന് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ കഴിച്ച ബിരിയാണി കണക്കാണ് ഇപ്പോള്‍ കൗതുകമാവുന്നത്. 

ന്യൂസിലാന്‍ഡിന്റെ പിന്മാറ്റം തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞിരുന്നു. ഇതിന് ഇടയിലാണ് ന്യൂസിലാന്‍ഡ് ടീമിന് സുരക്ഷ ഒരുക്കിയ സുരക്ഷ ഏജന്‍സി ഉദ്യോഗസ്ഥര്‍ ബിരിയാണി കഴിച്ചതിന്റെ കണക്കും പുറത്ത് വരുന്നത്. 

സന്ദര്‍ശക ടീമിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കഴിച്ച ബിരിയാണിയുടെ ബില്‍ 27 ലക്ഷം എന്നതാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഞെട്ടിക്കുന്നത്. 5 എസ്പി, 500 എസ്എസ് പികളെയാണ് കിവീസ് ടീമിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. പാകിസ്ഥാന്‍ സൈന്യവും സുരക്ഷ ഒരുക്കിയിരുന്നു. 

ഇവര്‍ക്കെല്ലാം ഒരു ദിവസം രണ്ട് നേരമാണ് ബിരിയാണി നല്‍കിയിരുന്നത്. ഇതിനാണ് 27 ലക്ഷം രൂപയുടെ ബില്‍ വന്നിരിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 18 വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാനിലേക്ക് കളിക്കാനായി ന്യൂസിലാന്‍ഡ് എത്തിയത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് കളിക്കേണ്ടിയിരുന്നത്. എന്നാല്‍ സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച് ന്യൂസിലാന്‍ഡ് അപ്രതീക്ഷിതമായി പിന്മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍