കായികം

സ്‌കൂള്‍ മത്സരത്തില്‍ പോലും ഒരു ഹാട്രിക്ക് നേടിയിട്ടില്ല, ഇത് ജീവിതത്തിലാദ്യം; മുംബൈയെ ചുരുട്ടിക്കെട്ടിയ ശേഷം ഹര്‍ഷല്‍ പട്ടേല്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ബംഗളൂരുവിന് മിന്നും ജയം സമ്മാനിച്ചതില്‍ പ്രധാനി ഹര്‍ഷല്‍ പട്ടേല്‍ തന്നെ. ഹാട്രിക്ക് നേട്ടം അടക്കം 4 വിക്കറ്റുകള്‍ നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയുടെ മൊനയൊടിച്ചത്. 3.1 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ഷല്‍ 4 വിക്കറ്റുകള്‍ പിഴുതത്. 23 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് കൈയടക്കിയിട്ടുമുണ്ട് ഹര്‍ഷല്‍. ജീവിതത്തില്‍ ആദ്യമായി നേടുന്ന ഹാട്രിക്ക് ആയതുകൊണ്ടുതന്നെ ഇത് സ്‌പെഷ്യലാണെന്ന് പറയുകയാണ് ഹര്‍ഷല്‍. 

' എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഞാനൊരു ഹാട്രിക്ക് സ്വന്തമാക്കുന്നത്. സ്‌കൂള്‍ ഗെയിമുകളില്‍ പോലും ഇത് സംഭവിച്ചിട്ടില്ല. ഐപിഎല്ലില്‍ തന്നെ മുമ്പ് ആറ് തവണ ഹാട്രിക്കിന് അടുത്തെത്തിയതാണ്, പക്ഷെ ആദ്യമായാണ് ഇത് എന്നിലേക്കെത്തുന്നത്. ഈ നേട്ടം മങ്ങാന്‍ കുറച്ച് സമയമെടുക്കും', മത്സരശേഷം ഹര്‍ഷല്‍ പറഞ്ഞു. 

മത്സരത്തിന്റെ 17-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 3), കീറണ്‍ പൊള്ളാര്‍ഡ് (10 പന്തില്‍ 7), രാഹുല്‍ ചാഹര്‍ (1 പന്തില്‍ 0 ) എന്നിവരെ പുറത്താക്കിയാണ് ഹര്‍ഷല്‍ സ്വപ്‌നനേട്ടത്തിലെത്തിയത്. ഇതില്‍ തന്നെ പൊള്ളാര്‍ഡിന്റെ വിക്കറ്റാണ് ഏറ്റവും സന്തോഷം നല്‍കിയതെന്നും ഹര്‍ഷന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'