കായികം

മറഡോണയുടെ 'ദൈവത്തിന്റെ കൈ' ജേഴ്‌സി ലേലത്തിന്; വില 40 കോടി കടക്കും 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ദൈവത്തിന്റെ കൈ തൊട്ട ഗോള്‍ എന്ന് വിശേഷിപ്പിച്ച് കായിക ലോകം നെഞ്ചിലേറ്റുന്ന കളിയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണ അണിഞ്ഞ ജേഴ്‌സി ലേലത്തിന്. 1986 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന് എതിരെ അണിഞ്ഞ മറഡോണയുടെ ജേഴ്‌സി സ്വന്തമാക്കാനാണ് ആരാധകര്‍ക്ക് അവസരം തെളിയുന്നത്. 

ഏപ്രില്‍ 20 മുതല്‍ മെയ് നാല് വരെയാണ് ഓണ്‍ലൈന്‍ ലേലം. സോത്ത്‌ബൈസ് എന്ന കമ്പനിയാണ് മറഡോണയുടെ ജേഴ്‌സി ലേലത്തില്‍ വെക്കുന്നത്. ലണ്ടനിലെ ന്യൂ ബോണ്ട് സ്ട്രീറ്റ് ഗ്യാലറിയില്‍ ജേഴ്‌സി പ്രദര്‍ശിപ്പിക്കും. ഇംഗ്ലണ്ടിന് എതിരായ ലോകകപ്പ് മത്സരത്തിന് ശേഷം മറഡോണ ഇംഗ്ലണ്ട് മധ്യനിര താരം സ്റ്റീവ് ഹോഡ്ജുമായി ജേഴ്‌സി കൈമാറിയിരുന്നു. അതിന് ശേഷം ഹോഡ്ജിന്റെ കയ്യിലായിരുന്നു മറഡോണയുടെ ആ ജേഴ്‌സി. 

മറഡോണ ജേഴ്‌സി കൈമാറിയത് ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജുമായി

കഴിഞ്ഞ 35 വര്‍ഷം അഭിമാനത്തോടെയാണ് ഈ ജേഴ്‌സിയുടെ ഉടമയായി ഞാന്‍ കഴിഞ്ഞത്. ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച താരത്തിന് എതിരെ കളിക്കാനായത് വലിയ ബഹുമതിയായി കാണുന്നു. നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ഇത് കഴിഞ്ഞ 20 വര്‍ഷമായി പൊതുജനങ്ങളുമായി പങ്കുവെക്കാന്‍ കഴിഞ്ഞു എന്നും ഹോഡ്ജ് പറഞ്ഞു. 

ദൈവത്തിന്റെ കൈ ഷര്‍ട്ടിന് ഫുട്‌ബോള്‍ ലോകത്ത്, അര്‍ജന്റൈന്‍ ജനങ്ങള്‍ക്കിടയില്‍, ഇംഗ്ലണ്ടിലെ ആളുകള്‍ക്കിടയില്‍ വളരെ അധികം പ്രാധാന്യമുണ്ട്. ഈ ജേഴ്‌സിയുടെ പുതിയ ഉടമെ അത്യധികം അഭിമാനത്തോടെ ഈ ജേഴ്‌സി സ്വന്തമാക്കുമെന്നാണ് കരുതുന്നത് എന്നും ഇംഗ്ലണ്ട് മുന്‍ താരം പറഞ്ഞു. 

ഇംഗ്ലണ്ടിന് എതിരെ ലോകകപ്പില്‍ 51ാം മിനിറ്റിലാണ് ദൈവത്തിന്റെ കൈ പതിഞ്ഞ ഗോള്‍ വലയിലെത്തിയത്. 55ാം മിനിറ്റിലേക്ക് എത്തിയപ്പോള്‍ നൂറ്റാണ്ടിലെ ഗോള്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന ഗോളും മറഡോണയില്‍ നിന്ന് എത്തി. ഇംഗ്ലണ്ടിന്റെ അഞ്ചോളം താരങ്ങളെ വെട്ടിച്ചായിരുന്നു മറഡോണയുടെ രണ്ടാം ഗോള്‍ വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്