കായികം

'ക്രുനാല്‍ എന്റെ സഹോദരനാണ്, സഹോദരങ്ങള്‍ തമ്മില്‍ വഴക്കിടില്ലേ?' ദീപക് ഹൂഡയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രുനാല്‍ പാണ്ഡ്യയും ദീപക് ഹൂഡയും ഒരേ ടീമില്‍ വന്നതായിരുന്നു ഐപിഎല്‍ താര ലേലം കഴിഞ്ഞതിന് പിന്നാലെ ആരാധകരുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. സീസണിലെ ആദ്യ മത്സരങ്ങള്‍ പിന്നിട്ട് കഴിയുമ്പോഴും ക്രുനാലുമായി ഒരുമിച്ച് കളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ദീപക് ഹൂഡ. 

ക്രുനാല്‍ പാണ്ഡ്യ എന്റെ സഹോദരനെ പോലെയാണ്. സഹോദരങ്ങള്‍ തമ്മില്‍ പ്രശ്‌നം ഉണ്ടാവാറുണ്ട്. ഒരു ലക്ഷ്യം മാത്രം മുന്‍പില്‍ വെച്ചാണ് ഞങ്ങള്‍ കളിക്കുന്നത്, ലഖ്‌നൗവിന് വേണ്ടി കളി ജയിക്കുക എന്നത് മാത്രം, ദീപക് ഹൂഡ പറയുന്നു. 

ടീം ഹോട്ടലില്‍ വെച്ചാണ് ഞാനും ക്രുനാലും കണ്ടത്

ഐപിഎല്‍ ലേലം ഞാന്‍ കണ്ടിരുന്നില്ല. മറ്റ് കളിക്കാരെ പോലെ ടീം ഹോട്ടലില്‍ വെച്ചാണ് ഞാനും ക്രുനാലും കണ്ടത്. സംഭവിച്ചതെല്ലാം സംഭവിച്ച് കഴിഞ്ഞു. ഞങ്ങള്‍ രണ്ട് പേരും ഒരേ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യവും ഒന്നാണ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഓള്‍റൗണ്ടര്‍ പറയുന്നു. 

ബറോഡ ടീമിലായിരിക്കുമ്പോഴാണ് ക്രുനാലും ഹൂഡയും തമ്മില്‍ അസ്വാരസ്യമുണ്ടായത്. ക്രുനാലിന് എതിരെ ആരോപണവുമായി ഹൂഡ ടീം മാനേജ്‌മെന്റിനെ സമീപിച്ചിരുന്നു. പിന്നാലെ ഹൂഡ ബറോഡ ടീം വിടുകയും രാജസ്ഥാന്‍ ടീമിലേക്ക് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാന്‍ ചേക്കേറുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി