കായികം

ആരാധകരുടെ നാസി സല്യൂട്ട്; അത്‌ലറ്റിക്കോയ്ക്ക് എതിരെ യുവേഫയുടെ നടപടി; സ്റ്റേഡിയം പകുതി അടച്ചിടണം 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് ഇടയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ യുവേഫയുടെ നടപടി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്‌റ്റേഡിയത്തിലേക്ക് പകുതി കാണികളെ മാത്രമാവും പ്രവേശിപ്പിക്കുക. 

അത്‌ലറ്റിക്കോ ആരാധകര്‍ നാസി സല്യൂട്ട് കാണിച്ചു എന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് യുവേഫയുടെ നടപടി. പകുതി സ്റ്റേഡിയം അടച്ചിടുന്നതിനൊപ്പം വംശിയതയ്ക്ക് എതിരായ ഡിസ്‌പ്ലേകളും അത്‌ലറ്റിക്കോ മാഡ്രിഡ് പ്രദര്‍ശിപ്പിക്കണം എന്ന് യുവേഫ നിര്‍ദേശിച്ചു. 

5000 സീറ്റ് എങ്കിലും ഒഴിച്ചിടണം

ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ 70ാം മിനിറ്റില്‍ ഡി ബ്രുയ്‌നില്‍ നിന്ന് വന്ന ഗോളോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് എടുത്തത്. എന്നാല്‍ തോറ്റതോടെ ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞ് ഉള്‍പ്പെടെയായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരുടെ പ്രതികരണം. 

5000 സീറ്റ് എങ്കിലും ഒഴിച്ചിടണം എന്നാണ് യുവൈഫയുടെ നിര്‍ദേശം.യുവേഫയുടെ ലോഗോ പതിപ്പിച്ച് നോ ടു റേസിസം എന്ന ഹാഷ് ടാഗോടെ ബാനര്‍ സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് പ്രദര്‍ശിപ്പിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍