കായികം

രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റന്‍, കോഹ്‌ലി 12ാമത്; ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇലവന്‍! ഐസ്‌ലന്‍ഡ് ക്രിക്കറ്റിന് എതിരെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇലവനുമായി എത്തിയ ഐസ്‌ലന്‍ഡ് ക്രിക്കറ്റിനെതിരെ ആരാധകര്‍. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പന്ത്രണ്ടാമന്‍ ആക്കിയതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. 

സുനില്‍ ഗാവസ്‌കര്‍, സെവാഗ്, ദ്രാവിഡ്,സച്ചിന്‍, വിജയ് ഹസാരെ, എംഎസ് ധോനി, കപില്‍ ദേവ്, അശ്വിന്‍, കുംബ്ലേ,ശ്രീനാഥ്,ബൂമ്ര എന്നിവരെയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇലവനിലേക്ക് ഐസ്‌ലന്‍ഡ് ക്രിക്കറ്റ് തെരഞ്ഞെടുത്തത്. 

12ാമന്‍ വിരാട് കോഹ് ലി, 13മത് ചന്ദ്രശേഖര്‍, 14ാമത് ജഡേജ, 15ാമത് സഹീര്‍ ഖാന്‍, 16ാമത് ലക്ഷ്മണ്‍, 17ാമത് ഹര്‍ഭജന്‍ സിങ്...ഇവിടെ കോഹ് ലിയെ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. 

101 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച് കഴിഞ്ഞ താരമാണ് കോഹ് ലി. ഇന്ത്യന്‍ താരങ്ങളില്‍ റണ്‍വേട്ടയില്‍ ആറാമതാണ് കോഹ് ലിയുടെ സ്ഥാനം. 8043 റണ്‍സ് 49.95 എന്ന ബാറ്റിങ് ശരാശരിയില്‍ സ്‌കോര്‍ ചെയ്ത കോഹ് ലി 27 സെഞ്ചുറികളും തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്ത് കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി