കായികം

കീറോണ്‍ പൊള്ളാര്‍ഡ് വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് താരം കീറോണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. വിന്‍ഡീസിനായി 121 ഏകദിനവും 101 ട്വന്റി 20മത്സരവും കളിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പ്രതിനീധീകരിക്കുന്ന പൊള്ളാര്‍ഡ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം താരം സാമൂഹികമാധ്യമത്തിലൂടെയാണ് അറിയിച്ചത്.

'കരിയറില്‍ ഉടനീളം തന്നില്‍ അചഞ്ചലമായി പുലര്‍ത്തിയ വിശ്വാസത്തിന് താന്‍ നന്ദിയുള്ളവനാണെന്ന് പൊള്ളാര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവിധ സെലക്ടര്‍മാരോടും മാനേജ്മെന്റ് ടീമുകളോടും പ്രത്യേകിച്ച് കോച്ച് ഫില്‍ സിമ്മണ്‍സിനോടും താന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. വിന്‍ഡീസ് ക്യാപ്റ്റനായിരുന്ന സമയത്ത് തനിക്ക് തന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സിഡബ്ല്യുഐയുടെ പ്രസിഡന്റ് റിക്കി സ്‌കെറിറ്റിനോട് നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നതായും പൊള്ളാര്‍ഡ് പറഞ്ഞു

33 കാരനായ പൊള്ളാര്‍ഡ് 2007-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തിലാണ് അരങ്ങേറ്റം കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും