കായികം

'തേര്‍ഡ് അമ്പയര്‍ ഇടപെട്ട് നോബോള്‍ വിളിക്കണമായിരുന്നു'; കലിപ്പടങ്ങാതെ ഋഷഭ് പന്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവാദമായ ഹിപ്പ് ഹൈ ഫുള്‍ ടോസില്‍ തേര്‍ഡ് അമ്പയര്‍ ഇടപെടണമായിരുന്നു എന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. ആ നോബോള്‍ ഞങ്ങള്‍ക്ക് അവിടെ വിലയേറിയതായിരുന്നു എന്നാണ് മത്സര ശേഷം പന്ത് പ്രതികരിച്ചത്. 

അത് നോബോള്‍ ആണോ എന്ന് അവിടെ പരിശോധിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല അത്. നിരാശനാണ്. എന്നാല്‍ അതില്‍ ഇനി ഒന്നും ചെയ്യാനാവില്ല. എല്ലാവരും അസ്വസ്ഥരാണ്. കാരണം അത് നോബോള്‍ ആണെന്ന് വ്യക്തമാണ്. ഗ്രൗണ്ടിലുള്ള എല്ലാവരും കണ്ടതാണ് അത്, പന്ത് പറയുന്നു. 

ആ നിമിഷത്തിന്റെ തീവ്രതയില്‍ സംഭവിച്ചതാണ്

തേര്‍ഡ് അമ്പയര്‍ ഇടപെട്ട് അത് നോബോള്‍ ആണ് എന്ന് പറയണമായിരുന്നു. എന്നാല്‍ എനിക്ക് നിയമം മാറ്റാന്‍ കഴിയില്ലല്ലോ എന്നാണ് പന്ത് പ്രതികരിച്ചത്. ടീം മാനേജ്‌മെന്റ് അംഗത്തെ ഗ്രൗണ്ടിലേക്ക് അയച്ച തന്റെ നീക്കം ശരിയായില്ലെന്നും പന്ത് സമ്മതിക്കുന്നു. അത് ശരിയായ നീക്കമായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്ക് നേരിട്ടതും ശരിയായ കാര്യമായിരുന്നില്ല. ആ നിമിഷത്തിന്റെ തീവ്രതയില്‍ സംഭവിച്ചതാണ്, പന്ത് പറഞ്ഞു.

രണ്ട് ഭാഗത്തും നിന്നും വീഴ്ച്ചയുണ്ടായി: സഞ്ജു സാംസണ്‍

രണ്ട് ഭാഗത്തും നിന്നും വീഴ്ച്ചയുണ്ടായതായാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു പ്രതികരിച്ചത്. ടൂര്‍ണമെന്റില്‍ ഉടനീളം നല്ല അമ്പയറിങ് നമ്മള്‍ കണ്ടിരുന്നു. അതൊരു സിക്‌സ് ആയി. ഫുള്‍ ടോസ് ആയിരുന്നു. അമ്പയര്‍ അത് നോബോളായി കണ്ടില്ല. എന്നാല്‍ ബാറ്റര്‍ക്ക് അതൊരു നോബോള്‍ ആവണമായിരുന്നു. അമ്പയര്‍ തന്റെ തീരുമാനം കൃത്യമായി വ്യക്തമാക്കി, അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു, സഞ്ജു പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി