കായികം

ടീം ലഗേജുകൾ എത്തിയില്ല; ഇന്ത്യ- വിൻഡീസ് രണ്ടാം ടി20 വൈകും

സമകാലിക മലയാളം ഡെസ്ക്

ബാസ്റ്റെയർ: ഇന്ത്യ– വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം വൈകും. പുതുക്കിയ ഷെഡ്യൂളനുസരിച്ച് ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം. ടീമുകളുടെ ലഗേജുകൾ ട്രിനിഡാഡിൽ നിന്ന് സെന്റ് കിറ്റ്സിലേക്ക് എത്താൻ വൈകിയതോടെയാണ് മത്സരം വൈകുന്നത്. 

പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കായിരിക്കും മത്സരം ആരംഭിക്കുകയെന്ന് വെസ്റ്റ് ഇൻ‍ഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ആരാധകർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും ബോർഡ് വ്യക്തമാക്കി. 

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ആദ്യ മത്സരം വിജയിച്ച് മുന്നിലാണ്. ഇന്ത്യ 68 റൺസിനാണ് വിജയം പിടിച്ചത്. 

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തിന് ഇന്നിറങ്ങുന്ന ഇന്ത്യയെ കാത്ത് ഒരു അപൂർവ റെക്കോർഡ് കാത്തിരിക്കുന്നുണ്ട്. ഇന്ന് വിജയിച്ചാൽ വിൻഡീസിനെതിരെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ടീമെന്ന നേട്ടത്തിൽ ഇന്ത്യയും എത്തും. നിലവിൽ ബദ്ധവൈരികളായ പാകിസ്ഥാനാണ് റെക്കോർഡ് കൈയടക്കിയിരിക്കുന്നത്. ഇന്ന് ജയിച്ചാൽ പാകിസ്ഥാനൊപ്പം ഇന്ത്യയും എത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍