കായികം

ഹര്‍ദിക് പാണ്ഡ്യക്ക് വമ്പന്‍ പ്രമോഷന്‍? രാഹുലിനെ മാറ്റി ട്വന്റി20യില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെ എല്‍ രാഹുലിനെ മാറ്റി ട്വന്റി20 ക്രിക്കറ്റിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഹര്‍ദിക് പാണ്ഡ്യയ്ക്ക് നല്‍കുമെന്ന് സൂചന. ഹര്‍ദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കാനുള്ള പ്രഖ്യാപനത്തിലേക്ക് സെലക്ടര്‍മാര്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

അഞ്ച് മാസം കൊണ്ടാണ് ഹര്‍ദിക്ക് വലിയ മുന്നേറ്റം നടത്തുന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് എത്തിച്ചതും പിന്നാലെ ഇന്ത്യന്‍ ടീമിലെ മികവുമാണ് ഹര്‍ദിക്കിനെ നായകത്വത്തിലേക്ക് പരീക്ഷിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. 

അയര്‍ലന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക് ഇന്ത്യയുടെ ക്യാപ്റ്റനായി

സൗത്ത് ആഫ്രിക്കയ്ക്ക് എകിരായ പരമ്പരയിലാണ് ഹര്‍ദിക്കിനെ ആദ്യമായി വൈസ് ക്യാപ്റ്റനാക്കിയത്. ഇവിടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഹര്‍ദിക് മികവ് കാണിച്ചു. പിന്നാലെ അയര്‍ലന്‍ഡ് പര്യടനത്തില്‍ ഹര്‍ദിക് ഇന്ത്യയുടെ ക്യാപ്റ്റനായി. ഇപ്പോള്‍ പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുല്‍ വലയുന്നതിനാലാണ് ഹര്‍ദിക്കിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. 

ടെസ്റ്റിലും ഏകദിനത്തിലും രാഹുല്‍ വൈസ് ക്യാപ്റ്റനായി തുടരാനാണ് സാധ്യത. ടെസ്റ്റിലേക്ക് ഹര്‍ദിക് പാണ്ഡ്യ മടങ്ങി എത്തുമോ എന്നതില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ല. എന്നാല്‍ റെഡ്‌ബോള്‍ ക്രിക്കറ്റിലേക്ക് ഹര്‍ദിക് മടങ്ങി എത്താനുള്ള സാധ്യത വിരളമാണ്. ഓള്‍റൗണ്ടര്‍മാരായി ഇന്ത്യക്ക് മുന്‍പില്‍ ടെസ്റ്റില്‍ രവീന്ദ്ര ജഡേജയും ശാര്‍ദുല്‍ താക്കൂറും ഉള്ളതിനാലാണ് ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍