കായികം

പൊന്നാണ് സിന്ധു; കോമൺവെൽത്ത് ​ഗെയിംസിൽ കന്നി സ്വർണം 

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രതീക്ഷ തെറ്റിക്കാതെ സ്വർണം നേടി ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധു. വനിതകളുടെ ബാഡ്മിന്റൺ സിം​ഗിൾസ് ഫൈനലിൽ കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15, 20-13. കോമൺവെൽത്തിലെ സിന്ധുവിന്റെ ആദ്യ സ്വർണനേട്ടമാണ് ഇത്. 

ബിര്‍മിങ്ഹാമില്‍ തോല്‍വി അറിയാതെയാണ് സിന്ധുവിന്റെ കുതിപ്പ്. മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്‌സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. 

ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ എത്തുന്നത്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നേടിയ വെള്ളി താരം ഇക്കുറി സ്വർണമാക്കി. ഇന്ത്യയുടെ തന്നെ സൈനയോടാണ് അന്ന് സിന്ധു തോറ്റത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍