കായികം

ഏഷ്യാ കപ്പില്‍ ഇന്ത്യയെ 3-0ന് തകര്‍ക്കുമോ? പ്രതികരണവുമായി ബാബര്‍ അസം 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഈ വരുന്ന ഏഷ്യാ കപ്പില്‍ മൂന്ന് വട്ടം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാന്‍ സാധ്യതയുണ്ടെന്നിരിക്കെ 3-0ന് ഇന്ത്യയെ വീഴ്ത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. മറ്റ് മത്സരങ്ങള്‍ പോലെ തന്നെയാണ് ഇന്ത്യക്കെതിരായ മത്സരവും കാണുന്നത് എന്നാണ് ബാബര്‍ അസമിന്റെ വാക്കുകള്‍. 

ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ സമ്മര്‍ദമൊന്നും ഇല്ലെന്നും ബാബര്‍ പറഞ്ഞു. ഏഷ്യാ കപ്പില്‍ ആറ് ടീമുകളെ രണ്ട് ടീമുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്നവര്‍ സൂപ്പര്‍ ഫോറിലേക്ക് എത്തും. ഇവിടെ ജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനലിലേക്കും. 

ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും. ക്വാളിഫയര്‍ കളിച്ചെത്തുന്ന ഒരു ടീമും ഗ്രൂപ്പ് എയില്‍ വരും. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ 4ല്‍ വരാനാണ് സാധ്യതയെല്ലാം. സൂപ്പര്‍ 4ല്‍ എത്തുന്ന ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടും. സൂപ്പര്‍ 4ലെ മറ്റ് രണ്ട് ടീമുകളേയും മറികടന്നാല്‍ ഇന്ത്യയും പാകിസ്ഥാനും ഫൈനല്‍ കളിക്കും. 

പല തരത്തിലുള്ള സമ്മര്‍ദങ്ങളും ഉണ്ട്. എന്നാല്‍ കഴിഞ്ഞ ലോകകപ്പിലേത് പോലെ ഈ സമ്മര്‍ദങ്ങള്‍ ഞങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കും. ഞങ്ങളുടെ കളിയില്‍ ശ്രദ്ധ വെച്ച് ഞങ്ങളുടെ പ്രാപ്തിയില്‍ വിശ്വസിച്ച് ഇറങ്ങും. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് നമുക്ക് ചെയ്യാനാവുന്നത്. ഫലം നമ്മുടെ കൈകളിലല്ല, ബാബര്‍ അസം പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി