കായികം

ആദ്യ ഏകദിനം ഇന്ന്; ബംഗ്ലാദേശിനെ വീഴ്ത്തിയ ആത്മവിശ്വാസത്തില്‍ സിംബാബ്‌വെ; സഞ്ജു കളിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ഏകദിനം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.45നാണ് മത്സരം. കെ എല്‍ രാഹുലിന് കീഴില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

കെഎല്‍ രാഹുല്‍ തന്റെ അരങ്ങേറ്റ ഏകദിനത്തില്‍ സെഞ്ചുറി നേടിയത് സിംബാബ്‌വെയില്‍ വെച്ചാണ്. 2016ല്‍ ഇന്ത്യ 3-0ന് പരമ്പര പിടിച്ചപ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമതായും രാഹുലാണ്. ഇത്തവണ ക്യാപ്റ്റനായി എത്തുമ്പോഴും വിജയ തുടര്‍ച്ചയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. 

ബംഗ്ലാദേശിനെതിരെ 304, 291 എന്നീ സ്‌കോറുകള്‍ ചെയ്‌സ് ചെയ്ത് ജയം പിടിച്ചാണ് സിംബാബ്‌വെ എത്തുന്നത്. എന്നാല്‍ ടോപ് ഓര്‍ഡര്‍ ബാറ്റേഴ്‌സിന്റെ പരാജയമാണ് ബംഗ്ലാദേശിന് എതിരെ കണ്ടത്. 62-3, 27-3, 18-3 എന്നാണ് മൂന്ന് ഏകദിനത്തിലും തുടക്കത്തില്‍ സിംബാബ് വെ വീണത്. 

രാഹുല്‍ ഓപ്പണിങ്ങിലോ മധ്യനിരയിലോ?

ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദിനം കളിച്ചപ്പോള്‍ മധ്യനിരയിലാണ് രാഹുല്‍ ഇറങ്ങിയത്. എന്നാല്‍ ഇത്തവണ ഓപ്പണിങ്ങില്‍ രാഹുല്‍ ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങിയാല്‍ ശുഭ്മാന്‍ ഗില്ലായിരിക്കും ധവാനൊപ്പം ഓപ്പണറാവുക. 

സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യതയും കൂടുതലാണ്. സൂര്യകുമാര്‍ യാദവിന്റേയും ശ്രേയസിന്റേയും അഭാവത്തില്‍ മധ്യനിരയില്‍ ഇടം നേടാന്‍ സഞ്ജുവിന് അവസരമുണ്ട്. വിക്കറ്റ് കീപ്പറാവുക ഇഷാന്‍ കിഷനോ സഞ്ജുവോ എന്നും അറിയണം. 

ഇന്ത്യയുടെ സാധ്യത 11: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം