കായികം

ദേശിയ ഗാനത്തിന് മുന്‍പേ ചൂയിംഗം മാറ്റി; കെ എല്‍ രാഹുലിന് ആരാധകരുടെ കയ്യടി

സമകാലിക മലയാളം ഡെസ്ക്

ഹരാരെ: സിംബാബ്‌വെക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് പത്ത് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ തുടക്കമിട്ടത്. ഈ സമയം ആദ്യ ഏകദിനത്തില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലില്‍ നിന്ന് വന്ന നീക്കത്തെ പ്രശംസിക്കുകയാണ് ആരാധകര്‍. 

മത്സരത്തിന് മുന്‍പായി ദേശിയ ഗാനം ആലപിക്കുന്ന സമയം ചൂയിംഗം ചവയ്ക്കുന്നത് ഒഴിവാക്കിയ രാഹുലിന്റെ പെരുമാറ്റത്തിനാണ് ആരാധകരുടെ കയ്യടി. ചൂയിംഗം കയ്യിലെടുത്ത് പിടിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ദേശിയ ഗാനത്തിനോടുള്ള ആദര സൂചകമായാണ് രാഹുലിന്റെ നീക്കം എന്നാണ് ആരാധകര്‍ പറയുന്നത്. 

കളിയിലേക്ക് വരുമ്പോള്‍ ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കി രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങി. എന്നാല്‍ സിംബാബ് വെ മുന്‍പില്‍ വെച്ച 190 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നതോടെ രാഹുലിന് ബാറ്റ് ചെയ്യേണ്ടതായി വന്നില്ല. പരിക്കിനെ തുടര്‍ന്ന് ഫെബ്രുവരിക്ക് ശേഷമാണ് രാഹുല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ