കായികം

കൈകൊടുത്ത് കോഹ്‌ലിയും ബാബറും; ഏഷ്യാ കപ്പിനൊരുങ്ങാന്‍ ഇന്ത്യ, പാക് താരങ്ങള്‍ ഗ്രൗണ്ടില്‍(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിന് മുന്‍പായി പരിശീലനം ആരംഭിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകള്‍. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ താരങ്ങളും ഇന്ത്യ പരിശീലനത്തിന് ഇറങ്ങുമ്പോള്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. 

അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരോട് ചഹല്‍, ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സംസാരിക്കുന്നത് ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ കാണാം. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് വിരാട് കോഹ്‌ലി കൈകൊടുക്കുന്നതാണ് ആരാധകരെ കൂടുതല്‍ കൗതുകത്തിലാക്കുന്നത്. 

മോശം ഫോമില്‍ തുടരുന്ന കോഹ് ലിയെ പിന്തുണയ്ക്കുന്ന വാക്കുകളുമായി നേരത്തെ ബാബര്‍ അസം സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ധൈര്യത്തോടെയിരിക്കൂ എന്നാണ് ബാബര്‍ അസം കോഹ്‌ലിയോട് പറഞ്ഞത്. കോഹ്‌ലി മോശം ഫോമില്‍ പോകുമ്പോള്‍ റണ്‍സ് വാരിക്കൂട്ടുകയാണ് ബാബര്‍. ഏകദിന, ട്വന്റി20 റാങ്കിങ്ങില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ബാബര്‍. 

ഓഗസ്റ്റ് 28നാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാന്‍ എതിരാളിയായി മുന്‍പിലെത്തുമ്പോള്‍ ട്വന്റി20 ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനില്‍ നിന്നേറ്റ തോല്‍വിക്ക് മറുപടി നല്‍കാന്‍ ഇന്ത്യക്കാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്