കായികം

100ാം ട്വന്റി20യില്‍ കോഹ്‌ലി ഇറങ്ങുക പുതിയ ബാറ്റുമായി; മാറ്റം എംആര്‍എഫ് ഗോള്‍ഡ് വിസാര്‍ഡിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: തന്റെ നൂറാമത്തെ ട്വന്റി20 മത്സരം വിരാട് കോഹ്‌ലി കളിക്കുക പുതിയ ബാറ്റുമായി. എംആര്‍എഫ് ഗോള്‍ഡ് വിസാര്‍ഡിലേക്കാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മാറുന്നത്. 

എംആര്‍എഫ് ജീനിയസില്‍ നിന്നാണ് ഗോള്‍ഡ് വിസാര്‍ഡിലേക്കുള്ള കോഹ് ലിയുടെ മാറ്റം. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം കോഹ് ലിയുടെ നൂറാം മത്സരമാവും. ഓഗസ്റ്റ് 28നാണ് മത്സരം. 

നിലവില്‍ കോഹ്‌ലി ഉപയോഗിക്കുന്ന ബാറ്റിന്റെ ഭാരം 1.1 കിലോഗ്രാം ആണ്. ഗോള്‍ഡ് വിസാര്‍ഡിലേക്ക് മാറുമ്പോള്‍ ഇത് 1.15 കിലോഗ്രാം ആവും. ഭാരം കൂടിയ ബാറ്റ് ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ദൂരത്തേക്ക് പന്ത് എത്തിക്കാന്‍ കോഹ് ലിക്കാവും. 

സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും 1.35 കിലോഗ്രാമിനടുത്ത് ഭാരം വരുന്ന ബാറ്റ് ആണ് ഉപയോഗിച്ചിരുന്നത്. കൂടുതല്‍ ഭാരം കൂടിയ ബാറ്റിലേക്ക് മാറുന്നതിന് മുന്നോടിയായി ജിമ്മിലെ കോഹ് ലിയുടെ പരിശീലനവും ഇതിനോട് ബന്ധപ്പെട്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പര്‍ ബോഡി ബലപ്പെടുത്തുന്ന പരിശീലനത്തിനാണ് ജിമ്മില്‍ കോഹ് ലി പ്രാധാന്യം നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ