കായികം

പാകിസ്ഥാന് വീണ്ടും തിരിച്ചടി; അഫ്രീദിക്ക് പിന്നാലെ മറ്റൊരു പേസർ കൂടി പുറത്ത്; ഒഴിവാക്കിയ ഹസന്‍ അലി പകരക്കാരൻ!

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടം പടിവാതിൽക്കൽ നിൽക്കെ പാകിസ്ഥാന് വീണ്ടും തിരിച്ചടി. ഷഹീൻ അഫ്രീദിക്ക് പിന്നാലെ മറ്റൊരു പേസർ കൂടി പുറത്ത്. നടുവിന് പരിക്കേറ്റ പേസ് ബൗളര്‍ മുഹമ്മദ് വസീം ജൂനിയര്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറി. പകരം ഹസന്‍ അലിയെ പാകിസ്ഥാന്‍ ടീമിലുള്‍പ്പെടുത്തി. 

ടൂര്‍ണമെന്‍റില്‍ ഞായറാഴ്ചയാണ് ഇന്ത്യക്കെതിരായ പോരാട്ടം. മത്സരത്തിനിറങ്ങും മുൻപാണ് പാകിസ്ഥാന് കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. പരിശീലനത്തിനിടെ പന്തെറിയുമ്പോഴാണ് വസീമിന്‍റെ നടുവിന് പരിക്കേറ്റത്.

പ്രാഥമിക പരിശോധനകള്‍ക്കു ശേഷം  വസീമിനെ എംആര്‍ഐ സ്കാനിങിനും വിധേയനാക്കിയിരുന്നു. തുടര്‍ന്നാണ് വസീമിന് ഏഷ്യാ കപ്പില്‍ കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായത്. ഇംഗ്ലണ്ടിന്‍റെ പാകിസ്ഥാന്‍ പര്യടനത്തിന് മുമ്പ് വസീം പരിക്കില്‍ നിന്ന് മോചിതനാകുമെന്നാണ് പാക് ടീമിന്‍റെ പ്രതീക്ഷ.

മോശം ഫോമിന്‍റെ പേരില്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കിയ ഹസന്‍ അലിയെ സെലക്ടർമാർ തിരികെ ടീമിലേക്ക് വിളിച്ചു എന്നതാണ് കൗതുകം. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അന്തിമാനുമതി ലഭിച്ചാല്‍ ഹസന്‍ അലിയെ പകരക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു