കായികം

പാകിസ്ഥാനെതിരായ മത്സരത്തോടെ കോഹ്‌ലിക്ക് 'സെഞ്ചുറി'; നേട്ടം തൊടുന്ന ആദ്യ ഇന്ത്യന്‍ താരമാവും

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഏഷ്യ കപ്പിലെ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്ന പോരിനായാണ് ആരാധകരുടെ കാത്തിരിപ്പ്. വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തുമോ എന്നതും ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കുന്നു. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇതിന് മുന്‍പ് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നേട്ടം പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ കോഹ്‌ലിയുടെ പേരിലേക്ക് വരും. 

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ കോഹ്‌ലിയുടെ ട്വന്റി20 കരിയറിലെ 100ാമത്തെ മത്സരമാവും അത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി 100 മത്സരം കളിക്കുന്ന ആദ്യ താരമായും ഇതോടെ കോഹ്‌ലി മാറും. 2008ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച കോഹ്‌ലി 2010ലാണ് ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് വരുന്നത്. 

99 ട്വന്റി20യില്‍ നിന്ന് 3308 റണ്‍സ് ആണ് കോഹ് ലിയുടെ സമ്പാദ്യം. ബാറ്റിങ് ശരാശരി 50.1. സ്‌ട്രൈക്ക്‌റേറ്റ് 137. 94 ആണ് ട്വന്റി20യിലെ കോഹ്‌ലിയുടെ ഉയര്‍ന്ന സ്‌കോര്‍. 30 വട്ടം കോഹ് ലി ട്വന്റി20യില്‍ അര്‍ധ ശതകം നേടി. ട്വന്റി20യില്‍ 2017ല്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷം 50 മത്സരങ്ങളില്‍ കോഹ് ലി ഇന്ത്യയെ നയിച്ചു. 

64.58 ആണ് ട്വന്റി20യിലെ കോഹ് ലിയുടെ വിജയ ശരാശരി

ട്വന്റി20യില്‍ ഇന്ത്യയെ 30 ജയങ്ങളിലേക്കാണ് കോഹ്‌ലി നയിച്ചത്. തോല്‍വി നേരിട്ടത് 16 കളിയില്‍ മാത്രം. രണ്ട് മത്സരങ്ങള്‍ സമനിലയിലാവുകയും രണ്ട് കളിയില്‍ ഫലം ലഭിക്കാതെ വരികയും ചെയ്തു. 64.58 ആണ് ട്വന്റി20യിലെ കോഹ് ലിയുടെ വിജയ ശരാശരി. 

രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി ഇല്ലാതെ കോഹ് ലി 1000 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. പാകിസ്ഥാനെതിരെ ഫോം വീണ്ടെടുത്ത് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയാവും കോഹ് ലിയുടെ മനസിലെ ചിന്ത. ബംഗ്ലാദേശിന് എതിരെയായിരുന്നു കോഹ് ലിയുടെ അവസാനത്തെ സെഞ്ചുറി. ഇതിന് ശേഷം മൂന്ന് ഫോര്‍മാറ്റിലുമായി 68 മത്സരങ്ങള്‍ കോഹ് ലി കളിച്ചു. 82 ഇന്നിങ്‌സില്‍ നിന്ന് 2554 റണ്‍സാണ് കണ്ടെത്തിയത്. 

2022ല്‍ ഇതുവരെ ഇന്ത്യക്കായി നാല് ട്വന്റി20 മാത്രമാണ് കോഹ്‌ലി കളിച്ചത്. അതില്‍ നിന്ന് നേടിയത് 81 റണ്‍സും. ഈ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുമായി കോഹ് ലി കളിച്ചത് 16 മത്സരങ്ങള്‍. അതില്‍ 19 ഇന്നിങ്‌സില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന് കണ്ടെത്താനായത് 476 റണ്‍സ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)