കായികം

നാളെ ക്രിസ്റ്റ്യാനോ കളിക്കില്ല? പരിശീലനത്തിന് ഇറങ്ങാതെ താരം, രണ്ട് കളിക്കാര്‍ക്ക് ഫിറ്റ്‌നസ് ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ദക്ഷിണ കൊറിയക്കെതിരെ ഇന്ന് കളത്തിലിറങ്ങും മുന്‍പേ പോര്‍ച്ചുഗലിന് ആശങ്കയായി പരിക്ക്. വ്യാഴാഴ്ച ക്രിസ്റ്റ്യാനോ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. ക്രിസ്റ്റ്യാനോയെ കൂടാതെ മറ്റ് രണ്ട് കളിക്കാര്‍ക്ക് കൂടി ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട്. 

ആദ്യ രണ്ട് കളിയും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പോര്‍ച്ചുഗലിന്റെ പിഎസ്ജി വിങ് ബാക്ക് നുനെസിനെ മസില്‍ ഇഞ്ചുറിയാണ് അലട്ടുന്നത്. ഡാനിലോയും ബുധനാഴ്ച പരിശീലനത്തില്‍ പങ്കെടുത്തില്ല. 

സ്‌ക്വാഡിനൊപ്പം പരിശീലനം നടത്താതെ ക്രിസ്റ്റ്യാനോ

എന്നാല്‍ സ്‌ക്വാഡിനൊപ്പം പരിശീലനം നടത്താതെ തനിച്ച് പരിശീലനം നടത്താനാണ് ക്രിസ്റ്റ്യാനോ ശ്രമിച്ചതെന്നാണ് മാര്‍ക റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയക്കെതിരെ ക്രിസ്റ്റിയാനോ കളിക്കാനിറങ്ങുമോ എന്നും വ്യക്തമല്ല. ക്രിസ്റ്റിയാനോയ്ക്ക് വിശ്രമം നല്‍കി തന്റെ ആക്രമണ നിരയിലെ മറ്റ് ടീം അംഗംങ്ങലായ ഗോണ്‍സാലോ റാമോസ്, നുനെസ്, റാഫേല്‍ ലിയാവോ എന്നിവരെ കൊണ്ടുവരാന്‍ പരിശീലകന്‍ സാന്റോസ് ശ്രമിച്ചേക്കും. 

ഖത്തര്‍ ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഘാനക്കെതിരെ നേടിയ പെനാല്‍റ്റി ഗോളാണ് ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. ഈ ഗോളിലൂടെ 5 ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ പുരുഷ താരം എന്ന നേട്ടം ക്രിസ്റ്റ്യാനോയുടെ പേരിലേക്ക് എത്തി.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്