കായികം

പാകിസ്ഥാനെ അടിച്ചൊതുക്കി ഇംഗ്ലണ്ട്; ക്രൗളിക്കും ഡക്കറ്റിനും പോപ്പിനും സെഞ്ചുറി

സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് കൂട്ടുകെട്ട് കണ്ടെത്തുന്ന ഓപ്പണിങ് സഖ്യമായി ക്രൗളിയും ബെന്‍ ഡെകെറ്റും. സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍മാര്‍ ഇംഗ്ലണ്ട് സ്‌കോര്‍ 233ല്‍ നില്‍ക്കെയാണ് പിരിഞ്ഞത്. ഒന്നാം ദിനം 69 ഓവറിലേക്ക് കളി എത്തുമ്പോള്‍ തന്നെ ഇംഗ്ലണ്ട് സ്‌കോര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 450ല്‍ എത്തി. 

38 പന്തില്‍ ക്രൗളിഅര്‍ധ ശതകം കണ്ടെത്തി. റാവല്‍പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന് എതിരെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ സെഞ്ചുറിക്ക് 9 റണ്‍സ് മാത്രം അകലെയായിരുന്നു ക്രൗലി. ഉച്ചഭക്ഷണത്തിന് മുന്‍പ് മൂന്നക്കം കടന്നിരുന്നെങ്കില്‍ ആദ്യ ദിനം ലഞ്ചിന് മുന്‍പ് സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായി ക്രൗളി മാറിയേനെ. 

111 പന്തില്‍ നിന്ന് 21 ഫോറോടെ 122 റണ്‍സ് എടുത്ത ക്രൗളിയെ ഹാരിസ് റൗഫ് ആണ് പുറത്താക്കിയത്. ആറ് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് മടങ്ങി എത്തിയ ഡക്കറ്റ് 110 പന്തില്‍ നിന്ന് 107 റണ്‍സ് നേടി. ക്രൗളിക്കും ഡക്കറ്റിനും പിന്നാലെ ഒലെ പോപ്പും സെഞ്ചുറി കണ്ടെത്തി. 

90 പന്തില്‍ നിന്നാണ് പോപ്പ് തന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്. സെഞ്ചുറിയിലേക്ക് എത്തിയപ്പോഴേക്കും പോപ്പിന്റെ ബാറ്റില്‍ നിന്ന് 14 ഫോറുകള്‍ വന്നുകഴിഞ്ഞു. തുടക്കം മുതല്‍ ആക്രമിച്ചാണ് ഇംഗ്ലണ്ട് ബാറ്റേഴ്‌സ് ആദ്യ ടെസ്റ്റില്‍ പാകിസ്ഥാനെ നേരിടുന്നത്. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ റൂട്ട് 23 റണ്‍സ് മാത്രം നേടി മടങ്ങി. ഹാരി ബ്രൂക്ക് അര്‍ധ ശതകം കണ്ടെത്തി. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി