കായികം

12 വര്‍ഷം മുന്‍പത്തെ കണക്ക് തീര്‍ക്കാന്‍ ഘാന, ഖത്തറിലെ ആദ്യ ഗോള്‍ തേടി യുറുഗ്വേ

സമകാലിക മലയാളം ഡെസ്ക്

ദോഹ: 12 വര്‍ഷം മുന്‍പ് യുറുഗ്വേയെ ഘാന നേരിട്ട മത്സരം ആരാധകരുടെ മനസില്‍ ഇന്നുമുണ്ട്. ജൊഹന്നാസ്ബര്‍ഗില്‍ അന്ന് ലോകം സാക്ഷ്യം വഹിച്ചതുപോലൊന്നിന്റെ ഓര്‍മയിലാണ് ഖത്തറില്‍ ഇരുടീമും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍. 

ഖത്തറില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ടൂര്‍ണമെന്റില്‍ ജീവന്‍ നിലനിര്‍ത്തുക എന്ന സമ്മര്‍ദമാണ് ഇരുടീമുകള്‍ക്കും മുകളില്‍. പോര്‍ച്ചുഗലിന് ദക്ഷിണ കൊറിയയെ തോല്‍പ്പിക്കാനായാല്‍ ഘാനയ്ക്ക് യുറുഗ്വെയ്ക്ക് എതിരെ സമനില നേടിയാലും പ്രീക്വാര്‍ട്ടറിലേക്ക് കടക്കാം. യുറുഗ്വെയ്ക്ക് ഘാനയെ തോല്‍പ്പിക്കുകയും വേണം പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയക്കെതിരെ ജയിക്കുന്നെന്ന് ഉറപ്പാക്കുകയും വേണം. 

അന്ന് യുറുഗ്വെയെ രക്ഷിച്ചതിന്റെ പേരില്‍ ദി ഡെവിള്‍ എന്നതിലേക്ക് ഘാനയില്‍ സുവാരസിന്റെ പേര് മാറി. 1-1ന് സ്‌കോര്‍ ലൈന്‍ സമനിലയില്‍ നില്‍ക്കുമ്പോഴാണ് അധിക സമയത്തെ അവസാന മിനിറ്റില്‍ സുവാരസിന്റെ കയ്യില്‍ തട്ടി ഘാനയുടെ വിജയ ഗോള്‍ അകന്നത്. ഹാന്‍ഡ് ബോളിന് ലഭിച്ച പെനാല്‍റ്റി വലയിലാക്കാന്‍ ഘാനയ്ക്ക് സാധിച്ചുമില്ല. 

അന്നത്തെ സംഭവത്തില്‍ താന്‍ ക്ഷമ ചോദിക്കില്ലെന്ന് ഘാനയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് സുവാരസ് വ്യക്തമാക്കി കഴിഞ്ഞു. ഞാന്‍ കാരണം കളിക്കാരന് പരിക്കേറ്റിരുന്നെങ്കില്‍ ഞാന്‍ ക്ഷമ ചോദിച്ചാനെ. എന്നാല്‍ ആ കളിക്കാരന് പെനാല്‍റ്റി നഷ്ടപ്പെടുകയാണ് ചെയ്തിരിക്കുന്നത്. അവരുടെ പെനാല്‍റ്റി വലയിലെത്തിക്കുക എന്റെ ഉത്തരവാദിത്വമല്ല എന്നും സുവാരസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!