കായികം

അഞ്ച് റണ്‍സ് അകലെ പരാജയം, ക്യാപ്റ്റനും ജയിപ്പിക്കാനായില്ല; ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ബംഗ്ലാദേശിന് 

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഇന്ത്യയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശിന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ ജയിച്ചാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചുറണ്‍സിനാണ് പരാജയപ്പെട്ടത്.

നിശ്ചിത 50 ഓവറില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ  51 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും ജയിപ്പിക്കാന്‍ സാധിച്ചില്ല. 28 പന്തിലാണ് രോഹിത് 51 റണ്‍സ് എടുത്തത്. ഒരു ഘട്ടത്തില്‍ രോഹിത് ടീമിനെ വിജയിപ്പിക്കുമെന്ന്് വരെ തോന്നിപ്പിച്ചിരുന്നു. രോഹിത്തിന് പുറമേ ശ്രേയസ് അയ്യര്‍ 82, അക്‌സര്‍ പട്ടേല്‍ 56 എന്നിവരും തിളങ്ങി. 

 ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് മെഹിദി ഹസന്‍ മിറാസിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. മഹമ്മദുല്ല 77 റണ്‍സുമായി മികച്ച പിന്തുണ നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ