കായികം

എന്തുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഇല്ല? പരിശീലകന്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ദോഹ: എന്തുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്നതില്‍ പ്രതികരണവുമായി പോര്‍ച്ചുഗല്‍ പരിശീലകന്‍ സാന്റോസ്. ഗെയിം തന്ത്രം അതായിരുന്നു എന്നാണ് സാന്റോസ് പറയുന്നത്. 

വ്യത്യസ്ത കളിക്കാരാണ് അവര്‍. അതൊരു ഗെയിം സ്ട്രാറ്റജി ആയിരുന്നു. എല്ലാ കളിക്കാരും വ്യത്യസ്തരാണ്. ഞാന്‍ ഡാലറ്റ്, റാഫേല്‍ എന്നിവരേയും ആദ്യ ഇലവനില്‍ കൊണ്ടുവന്നു. കാന്‍സെലോയും മികച്ച കളിക്കാരനാണ്. എന്നാല്‍ ഈ മത്സരത്തില്‍ എന്താണ് പോര്‍ച്ചുഗലിന് വേണ്ടത് എന്നതിനെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിച്ചത്, സാന്റോസ് പറയുന്നു. 

ഏതാനും വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്

ഫെര്‍നാന്‍ഡോ സാന്റോസും ദേശിയ ടീമിന്റെ നായകനും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല. ഏതാനും വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ്. ക്രിസ്റ്റ്യാനോയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രശ്‌നങ്ങളില്ല. ഒരു മഹത്തായ ക്യാപ്റ്റന്‍ എന്ന നിലയില്‍ ക്രിസ്റ്റ്യാനോ വലിയ മാതൃക കാണിച്ചു കഴിഞ്ഞു എന്നും സാന്റോസ് പറഞ്ഞു. 

യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിന് എതിരായ മത്സരത്തിലും ആദ്യ ഇലവനില്‍ നിന്ന് ക്രിസ്റ്റ്യാനോയെ സാന്റോസ് മാറ്റി നിര്‍ത്തിയിരുന്നു. അന്നും കളിയിലെ തന്റെ തന്ത്രമാണ് ഇതെന്നാണ് സാന്റോസ് പറഞ്ഞത്. 

സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ 73ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയെ പോര്‍ച്ചുഗല്‍ ഇറക്കിയത്. ക്രിസ്റ്റിയാനോയ്ക്ക് വല കുലുക്കാനായെങ്കിലും ഓഫ് സൈഡ് വില്ല്‌നായിരുന്നു. ഇതോടെ 6-1ന് പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്തപ്പോള്‍ സ്‌കോര്‍ ഷീറ്റില്‍ പേരില്ലാതെയാണ് ക്രിസ്റ്റ്യാനോ മടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ