കായികം

ബ്രസീലിനെ പിടിച്ചുകെട്ടി ക്രൊയേഷ്യ; നിശ്ചിത സമയത്ത് ഗോള്‍രഹിത സമനില

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ നിശ്ചിത 90 മിനിറ്റില്‍  ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി ക്രൊയേഷ്യ.ബ്രസീലിനെ സ്വതസിദ്ധമായ ശൈലി പുറത്തെടുക്കാൻ അനുവദിക്കാത്ത പ്രകടനമാണ്  ക്രൊയേഷ്യ നടത്തിയത്.

തുടക്കം മുതല്‍ തന്നെ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. കൂടുതല്‍ മൂര്‍ച്ച ബ്രസീലിനായിരുന്നു. തുടക്കത്തില്‍ തന്നെ ബ്രസീല്‍ ഫോര്‍വേര്‍ഡ് വിനീഷ്യസ് ജൂനിയറിന് ഒരു അവസരം ലഭിച്ചുവെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. വിനീഷ്യസ് ജൂനിയര്‍ അടിച്ച ഷോട്ട് ഗോളിയുടെ കൈകളില്‍ ഭദ്രമായാണ് എത്തിയത്.  പന്ത്രണ്ടാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്കും ഒരു അവസരം ലഭിച്ചു. ഇതും മുതലാക്കാന്‍ സാധിച്ചില്ല. ഒരു ഓപ്പണ്‍ ചാന്‍സാണ് ക്രൊയേഷ്യ പാഴാക്കിയത്.

20-ാം മിനിറ്റില്‍ പ്രതിരോധ നിരയെ വെട്ടിച്ച് പെനാല്‍റ്റി ബോക്‌സില്‍ നിന്ന് നെയ്മര്‍ തൊടുത്ത ഷോട്ടും നേരെ ഗോളിയുടെ കൈകളിലാണ് എത്തിയത്. ക്രൊയേഷ്യന്‍ പ്രതിരോധനിര ബ്രസീലിയന്‍ നീക്കങ്ങളുടെ മുനയൊടിച്ചത് നിരവധി തവണയാണ്. പ്രത്യാക്രമണത്തിലൂടെ നല്ല നീക്കങ്ങള്‍ നടത്താനും ക്രൊയേഷ്യക്ക് കഴിഞ്ഞു. 

പ്രീ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ജപ്പാനെ (31) മറികടന്നാണ് റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ അവസാന എട്ടില്‍ ഇടംപിടിച്ചത്. അട്ടിമറി വീരന്‍മാരായ ദക്ഷിണ കൊറിയയെ 4-1ന് അനായാസം മറികടന്നാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത