കായികം

ആറ് പൊസിഷനുകളില്‍ ഡി മരിയയെ കളിപ്പിച്ച വാന്‍ ഗാല്‍; 2014ലെ കണക്ക് വീട്ടാന്‍ ഇവര്‍ 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന് എതിരെ ഇറങ്ങുമ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത എയ്ഞ്ചല്‍ ഡി മരിയ കളിക്കാനെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കളിക്കാനായാല്‍, തന്റെ കരിയറിലെ ഏറ്റവും മോശം പരിശീലകന്‍ എന്ന് വിശേഷിപ്പിച്ച കോച്ചിന്റെ ടീമിനെതിരെ എയ്ഞ്ചല്‍ ഡി മരിയ കയ്യുംമെയ്യും മറന്ന് കളിക്കുമെന്നുറപ്പ്. 

2014ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ എയ്ഞ്ചല്‍ ഡി മരിയയും വാന്‍ ഗാലും ഒരുമിച്ച് വന്നത്. 2015ല്‍ എയ്ഞ്ചല്‍ ഡി മരിയ ക്ലബ് വിട്ടു. ഒരു സീസണ്‍ മാത്രം ഓള്‍ഡ് ട്രഫോര്‍ഡില്‍ എയ്ഞ്ചല്‍ ഡി മരിയ നിന്നപ്പോള്‍ വാന്‍ ഗാല്‍ ആയിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ പ്രധാന പ്രശ്‌നം. നാല് ഗോള്‍ മാത്രമായിരുന്നു താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കുപ്പായത്തില്‍ സ്‌കോര്‍ ചെയ്തത്. 

ലണ്ടനിലെ തന്റെ വസതിയില്‍ മോഷണവും ഡി മരിയയെ അസ്വസ്ഥനാക്കി

ആറ് വ്യത്യസ്ത പൊസിഷനുകളിലാണ് വാന്‍ ഗാല്‍ ആ സീസണില്‍ ഡി മരിയയെ കളിപ്പിച്ചത്. ആഴ്‌സണലിന് എതിരെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ റെഡ് കാര്‍ഡ് വാങ്ങിയ എയ്ഞ്ചല്‍ ഡി മരിയ പിന്നെ ഒരുവട്ടം പോലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആദ്യ ഇലവനില്‍ അവസരം കണ്ടെത്തിയില്ല. റയല്‍ മാഡ്രിഡില്‍ സ്വതന്ത്രമായി കളിച്ചിടത്ത് നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തിയപ്പോള്‍ വാന്‍ ഗാലിന്റെ പരീക്ഷണങ്ങള്‍ ഡി മരിയയുടെ പ്രകടനത്തെ ബാധിച്ചു. 

ലണ്ടനിലെ തന്റെ വസതിയില്‍ മോഷണം നടന്നതും എയ്ഞ്ചല്‍ ഡി മരിയയെ അസ്വസ്ഥനാക്കി. 2015ല്‍ 44.3 മില്യണ്‍ പൗണ്ടിന് ഡി മരിയ പിഎസ്ജിയിലേക്ക് എത്തി. നന്നായി കളിക്കാന്‍ വേണ്ട അവസരങ്ങളെല്ലാം താന്‍ ഡി മരിയക്ക് നല്‍കി എന്നാണ് വാന്‍ ഗാല്‍ ആ സമയം പ്രതികരിച്ചത്. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും മോശം പരിശീലകനാണ് വാന്‍ ഗാല്‍ എന്ന് തുറന്ന് പറഞ്ഞ് 2021ല്‍ എയ്ഞ്ചല്‍ ഡി മരിയ എത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം