കായികം

'എന്തൊരു ടീമാണ് ഇത്', ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും അഭിമാനമെന്ന് ഓസീല്‍

സമകാലിക മലയാളം ഡെസ്ക്

ദോഹ: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും എന്തൊരു മഹത്തായ നേട്ടമാണ് ഇത്...ലോകകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ മൊറോക്കോ തോല്‍പ്പിച്ചതിന് പിന്നാലെ ജര്‍മന്‍ താരം മെസുട് ഓസീലിന്റെ വാക്കുകള്‍ ഇങ്ങനെ. അഭിമാനം എന്നാണ് ഓസില്‍ ട്വിറ്ററില്‍ കുറിച്ചത്. 

എന്തൊരു ടീം ആണ് ഇത്. ആഫ്രിക്കന്‍ ഭൂഖണ്ഡിത്തിനും മുസ്ലീം ലോകത്തിനും ഇത് മഹത്തായ നേട്ടം. ആധുനിക ഫുട്‌ബോളില്‍ ഇത്തരമൊരു കഥ ഇപ്പോഴും സാധ്യമാണെന്ന് കണ്ടതില്‍ സന്തോഷം. ഇത് ഒരുപാട് ആളുകള്‍ക്ക് ഒരുപാട് പ്രതീക്ഷയും കരുത്തും നല്‍കും, ഓസീല്‍ ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ മൊറോക്കോയെ അഭിനന്ദിച്ചുള്ള വാക്കുകളിലേക്ക് ഓസീല്‍ മതത്തെ കൊണ്ടുവന്നതിനെ വിമര്‍ശിച്ചും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. വംശിയതയെ വിമര്‍ശിച്ച് 2018ലാണ് ഓസീല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ ജര്‍മനി പുറത്തായതിന് പിന്നാലെയായിരുന്നു ഇത്.

വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഖത്തറിന്റെ നിലപാടിനെതിരെ ജര്‍മന്‍ ടീം പ്രതിഷേധിച്ചപ്പോഴും ഓസീലിന്റെ പേരുയര്‍ത്തി മറുഭാഗം പ്രതിരോധിച്ചിരുന്നു. ടീം ഫോട്ടോയ്ക്കായി വാ മൂടിയാണ് ജര്‍മന്‍ ടീം പ്രതിഷേധിച്ചത്. എന്നാല്‍ ഖത്തര്‍ ആരാധകര്‍ ഓസീലിന്റെ ചിത്രം ഉയര്‍ത്തിയാണ് ജര്‍മനിക്ക് മറുപടി നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ