കായികം

നെയ്മറുടെ സ്വപ്‌നം തകര്‍ത്തു, ക്രൊയേഷ്യയ്ക്കു മുന്നില്‍ ഇനി മെസി

സമകാലിക മലയാളം ഡെസ്ക്

ദോഹ: നെയ്മറിന് പിന്നാലെ മെസിയുടെ ലോകകപ്പ് സ്വപ്‌നം അവസാനിപ്പിക്കുക എന്നാതാവും അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ ക്രൊയേഷ്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനോട് കീരീടപ്പോരാട്ടത്തില്‍ പരാജയപ്പെട്ട ക്രൊയേഷ്യ ഇത്തവണ കപ്പ് ഉയര്‍ത്തുന്നതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. 

'ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കും' -ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ജോസിപ് ജുറോനോവിച്ച് പറഞ്ഞു. ഒരുമയും ഐക്യവുമാണ് ഞങ്ങളുടെ വിജയരഹസ്യം. കളിക്കളത്തില്‍ ഒരു കുടുംബമെന്നതുപോലെയാണ് ഞങ്ങള്‍ കളിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ മെസിയെ തടയാന്‍  പ്രത്യേക പദ്ധതിയൊന്നുമില്ലെന്ന് ക്രൊയേഷ്യയുടെ സ്‌ട്രൈക്കര്‍ ബ്രൂണോ പെറ്റ്‌കോവിച്ച് പറഞ്ഞു. ഒരു കളിക്കാരനെ ശ്രദ്ധിക്കുക എന്നതില്‍ കവിഞ്ഞ് മുഴുവന്‍ കളിക്കാരെയും ശ്രദ്ധിക്കുക എന്നതാണ്. മെസി മാത്രമല്ല അര്‍ജന്റീനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബ്രസീലിനെതിരായ ക്വാര്‍ട്ടര്‍ മത്സരം സമനിലയിലായതിനെ തുടര്‍ന്ന് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ വിജയം നാലിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു. കീരിടസ്വപ്‌നം തകര്‍ന്നതോടെ നെയ്മറും കൂട്ടാളികളും കണ്ണീരുമായാണ് കളംവിട്ടത്. 

അര്‍ജന്റീന സെമി ഫെനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ മികച്ച ഫോമിലാണ് ഇതിഹാസതാരം ലയണല്‍ മെസി. അഞ്ചുകളികളില്‍ നിന്ന് ഇതിനകം നാലുഗോളുകളും സ്വന്തം പേരില്‍ കുറിച്ചു. തന്റെ ആദ്യലോകകീരീടനേട്ടം എന്നതിനൊപ്പം രാജ്യത്തിന് മൂന്നാം കീരിടം നല്‍കുക എന്നതും മെസി ലക്ഷ്യമിടുന്നു. 2014ലാണ് അര്‍ജന്റീന അവസാനമായി ലോകകപ്പ് ഫൈനല്‍ കളിച്ചത്. അന്ന് ജര്‍മനിയോട് ഒരു ഗോളിന് പരാജയപ്പെടുകയും ചെയ്തു. അന്ന് ഉയര്‍ത്താനാകാതെ പോയ കപ്പില്‍ ഇത്തവണ മുത്തമിടാനാകുമെന്നാണ് അര്‍ജന്റൈന്‍ ആരാധകര്‍ കരുതുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍

മന്ത്രവാദത്തിനെതിരെ പോരാടി; സാമൂഹിക പ്രവര്‍ത്തക ബിരുബാല രാഭ അന്തരിച്ചു