കായികം

'ക്രിസ്റ്റ്യാനോ, നിങ്ങളാണ് എനിക്ക് എക്കാലത്തെയും മികച്ചവന്‍; അത് ദൈവത്തിന്റെ സമ്മാനം';  വിരാട് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എന്നും വിരാട് കോഹ്‌ലിയുടെ ഇഷ്ടതാരം. ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തില്‍  മൊറോക്കോയോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടെങ്കിലും പോര്‍ച്ചുഗല്‍ താരം റോണോള്‍ഡോയാണ് ലോകത്തിലെ എനിക്ക് എക്കാലത്തെയും മികച്ച താരമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു. 

നിങ്ങള്‍ ഫുട്‌ബോളിനും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും നല്‍കിയത് തിരികെയെടുക്കാന്‍ ഒരു ട്രോഫിക്കും കഴിയില്ല. താനടക്കമുള്ള അനേകം ആളുകളില്‍ നിങ്ങള്‍ ഉണ്ടാക്കിയ സ്വാധീനം ഒരു നേട്ടത്തിനും വിശദീകരിക്കാനാകില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്. എപ്പോഴും ഹൃദയം കൊണ്ട് കളിക്കുന്ന, കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ട് ഏത് കായികതാരത്തിനും പ്രചോദനമായ ഒരാള്‍ക്കുള്ള അനുഗ്രഹമാണത്. നിങ്ങളാണ് എനിക്ക് എക്കാലത്തെയും മികച്ചത് കോഹ് ലി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ഖത്തര്‍ ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെ തന്റെ സ്വപ്നം അവസാനിച്ചുവെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നു. പോര്‍ച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നതായിരുന്നു എന്റെ കരിയറിലെ ഏറ്റവും മനോഹരവും വലുതുമായ സ്വപ്‌നമെന്ന് റൊണാള്‍ഡോ പറഞ്ഞു.

 ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പോര്‍ച്ചുഗല്‍ പരാജയപ്പെട്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായി ക്രിസ്റ്റ്യാനോയെ ഇറക്കിയതിനെതിരെ കോച്ചിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാനയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി