കായികം

'സൗത്ത് അമേരിക്കയില്‍ കളിച്ചിട്ടുണ്ടോ? എംബാപ്പെയ്ക്ക് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ല'; കൊമ്പുകോര്‍ത്ത് എമിലിയാനോ

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോക കിരീടത്തിനായുള്ള പോരിന് മണിക്കൂറുകള്‍ മാത്രം മുന്‍പിലുള്ളപ്പോള്‍ ഫ്രഞ്ച് യുവതാരം എംബാപ്പെയെക്ക് മറുപടിയുമായി അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. ഫുട്‌ബോള്‍ എന്തെന്ന് എംബാപ്പെ വേണ്ടത്ര മനസിലാക്കിയിട്ടില്ല എന്നാണ് എമിലിയാനോ മാര്‍ട്ടിനസ് പറയുന്നത്. 

ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലിന്റെ തലേന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയപ്പോഴാണ് എമിലിയാനോയുടെ വാക്കുകള്‍. ഈ വര്‍ഷം മെയില്‍ എംബാപ്പെയില്‍ നിന്ന് വന്ന വാക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ എമിലിയാനോയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. ലോകകപ്പിനായി യൂറോപ്യന്‍ ടീമുകളാണ് നന്നായി ഒരുങ്ങിയിരിക്കുന്നത് എന്നാണ് എംബാപ്പെ പറഞ്ഞത്. 

സൗത്ത് അമേരിക്കയില്‍ എംബാപ്പെ കളിച്ചിട്ടില്ല

യൂറോപ്യന്‍ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിരിക്കുന്നത്. കാരണം അവരാണ് എല്ലായ്‌പ്പോഴും വലിയ നിലവാരത്തിലുള്ള മത്സരങ്ങള്‍ പരസ്പരം കളിക്കുന്നത്. എന്നാല്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും അതിന് കഴിയുന്നില്ല എന്നും എംബാപ്പെ പറഞ്ഞിരുന്നു. 

അവന് ഫുട്‌ബോളിനെ കുറിച്ച് വേണ്ടത്ര അറിവില്ല. സൗത്ത് അമേരിക്കയില്‍ എംബാപ്പെ കളിച്ചിട്ടില്ല. ആ പരിചയം ഇല്ലാത്തപ്പോള്‍ അതിനെ കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്. അതില്‍ കാര്യവും ഇല്ല. ഞങ്ങളൊരു മഹത്തായ ടീമാണ്, എമിലിയാനോ പറഞ്ഞു.

എംബാപ്പെയുടെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെകുറിച്ചുള്ള വാക്കുകള്‍ക്ക് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലൗതാരോ മാര്‍ട്ടിനസും മറുപടി നല്‍കുന്നു. ന്യായമില്ലാത്ത കാര്യമാണ് എംബാപ്പെ പറയുന്നതെന്നാണ് ലൗതാരോ മാര്‍ട്ടിനസ് പ്രതികരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്