കായികം

കിടിലൻ എംബാപ്പെ... ഒരു മിനിറ്റിനിടെ രണ്ട് ​ഗോളുകൾ; ഒപ്പമെത്തി ഫ്രാൻസ്

സമകാലിക മലയാളം ഡെസ്ക്

ദോഹ: ദോഹ: അർജന്റീനയുടെ സ്വപ്നങ്ങൾക്ക് മീതെ പറന്ന് കെയ്ലിയൻ എംബാപ്പെ. 80ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി എംബാപ്പെ ഫ്രാൻസിന് ജീവ ശ്വാസം നൽകി. പിന്നാലെ കിടിലൻ ​ഗോളിലൂടെ താരം തന്നെ ഫ്രാൻസിന് സമനിലയും സമ്മാനിച്ചു. 80, 81 മിനിറ്റുകളിലാണ് ഈ ​ഗോളുകളുടെ പിറവി. ആദ്യ പകുതിയെ അപേക്ഷിച്ച് ഫ്രഞ്ച് പട മികച്ച നീക്കങ്ങളുമായി രണ്ടാം പകുതിയിൽ കളിച്ചതോടെ കളിയുടെ ​ഗതിയും മാറി. ഈ ​ലോകകപ്പിൽ എംബാപ്പെയുടെ ​ഗോൾ നേട്ടം ഏഴായി.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. കളിയുടെ 23ാം മിനിറ്റിലാണ് അർജന്റീന മുന്നിലെത്തിയത്. 21 മിനിറ്റ് പിന്നിട്ടപ്പോൾ ബോക്സിലേക്ക് കയറി എയഞ്ചൽ ഡി മരിയയെ ഒസ്മാൻ ഡെംബലെ വീഴ്ത്തിയതാണ് പെനാൽറ്റിയിലേക്ക് വഴി തുറന്നത്. 23ാം മിനിറ്റിൽ കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. ​ഹ്യൂ​ഗോ ലോറിസിന് ഒരു പഴുതും നൽകാതെ പന്ത് വലയിൽ. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോള്‍ കൂടിയായിരുന്നു ഇത്.

ഗോളടിച്ച ശേഷവും അര്‍ജന്റീന ആക്രമണം വിട്ടില്ല. പിന്നാലെ അവർ ലീഡും ഉയർത്തും. കൗണ്ടർ അറ്റാക്കിലൂടെയാണ് ഈ ​ഗോളിന്റെ പിറവി. ഇതിനും ആരംഭം കുറിച്ചത് മെസി തന്നെ. മെസി തുടങ്ങി വച്ച മുന്നേറ്റമാണ് ​ഗോളിൽ കലാശിച്ചത്. നായകൻ മറിച്ചു നൽകിയ പന്ത് സ്വീകരിച്ച മാക്ക് അലിസ്റ്റർ ഫ്രഞ്ച് പ്രതിരോധ തടയാൻ എത്തും മുൻപ് തന്നെ കുതിച്ചെത്തിയ മരിയ്ക്ക് മറിച്ചു നൽകി. അപ്പോൾ മരിയെ തടയാൻ ആരും ഉണ്ടായിരുന്നില്ല. ലോറിസിന് ഒരു പഴുതും നൽകാതെ മരിയ പന്ത് സമർഥമായി വലയിലിട്ടു. 

ഫ്രഞ്ച് പ്രതിരോധം അമ്പേ ശിഥിലമായത് സമർഥമായി മുതലെടുത്താണ് ഈ ​ഗോളിന്റെ പിറവി. ​ഗോൾ നേട്ടം മരിയ ആനന്ദ കണ്ണീർ പൊഴിച്ചാണ് ആഘോഷിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു