കായികം

കാന്‍സര്‍ മൂര്‍ച്ഛിച്ചു, വൃക്കകളേയും ഹൃദയത്തേയും ബാധിച്ചു; പെലെ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

സാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില മോശം. കാന്‍സര്‍ മൂര്‍ച്ഛിച്ചതിന് പിന്നാലെ ഹൃദയത്തിന്റേയും വൃക്കകളുടേയും പ്രവര്‍ത്തനത്തിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി പെലെയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

ക്രിസ്മസ് ആഘോഷിക്കാന്‍ പെലെ വീട്ടിലേക്ക് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ തന്നെ തുടരും എന്ന് താരത്തിന്റെ മകള്‍ അറിയിച്ചു. 

കോവിഡ് ബാധിതനായതിന് പിന്നാലെ പെലെയ്ക്ക് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കീമോതെറാപ്പിയോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നില്ല എന്ന നിലയില്‍ റിപ്പോര്‍ട്ടുകളും വന്നു. 

പാലിയേറ്റീവ് കെയര്‍ വാര്‍ഡിലാണ് പെലെയെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും കുടുംബം അത് നിഷേധിച്ചിരുന്നു. ലോകകപ്പ് സമയം ബ്രസീല്‍ ടീം ഉള്‍പ്പെടെയുള്ളവര്‍ പെലെയെക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു