കായികം

ബംഗ്ലാദേശ് 231ന് പുറത്ത്, ഇന്ത്യക്ക് ജയിക്കാന്‍ 145 റണ്‍സ്; വീണ്ടും നിരാശപ്പെടുത്തി മടങ്ങി കെ എല്‍ രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 231 റണ്‍സിന് പുറത്ത്. ഇതോടെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 145 റണ്‍സ് മാത്രം. രണ്ട് ദിനവും ഒരു സെഷനും കയ്യിലിരിക്കെ പരമ്പര 2-0ന് തൂത്തുവാരാനുള്ള സാധ്യതയാണ് ഇന്ത്യക്ക് മുന്‍പില്‍. 

എന്നാല്‍ ചെറിയ വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച് ഇറങ്ങിയിട്ടും ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തി. രണ്ട് റണ്‍സ് മാത്രം എടുത്ത് നില്‍ക്കെ രാഹുലിനെ ഷക്കീബ് അല്‍ ഹസന്‍ മടക്കി. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രം വീണപ്പോഴേക്കും ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 

രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ ശതകം നേടിയ സക്കീര്‍ ഹസന്റേയും ലിറ്റന്‍ ദാസിന്റേയും പ്രകടനമാണ് ബംഗ്ലാദേശിനെ 200 കടക്കാന്‍ സഹായിച്ചത്. ഓപ്പണര്‍ സക്കീര്‍ ഹസന്‍ 135 പന്തില്‍ നിന്നാണ് 51 റണ്‍സ് നേടിയത്. ലിറ്റന്‍ ദാസ് 98 പന്തില്‍ നിന്ന് 73 റണ്‍സ് നേടി മടങ്ങി. 

ലിറ്റന്‍ ദാസിനെ മടക്കിയതോടെ തകര്‍ന്നടിഞ്ഞു

നൂറുള്‍ ഹസനും തസ്‌കിന്‍ അഹ്മദും 31 റണ്‍സ് വീതം നേടി. പോസിറ്റീവായാണ് ലിറ്റന്‍ ദാസും തസ്‌കിന്‍ അഹ്മദും ബാറ്റ് വീശിയത്. എന്നാല്‍ ലിറ്റന്‍ ദാസിനെ മുഹമ്മദ് സിറാജ് മടക്കിയതോടെ ബംഗ്ലാദേശിന്റെ തകര്‍ച്ച ആരംഭിച്ചു. ചായക്ക് പിരിഞ്ഞതിന് ശേഷം 36 റണ്‍സിന് ഇടയിലാണ് ബംഗ്ലാദേശിന്റെ ശേഷിച്ച മൂന്ന് വിക്കറ്റ് നിലംപൊത്തിയത്. 

ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റും അശ്വിനും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 314 റണ്‍സ് ആണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കണ്ടെത്തിയത്. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും പന്തിന്റേയും ശ്രേയസ് അയ്യരുടേയും അര്‍ധശതകം ഇന്ത്യയെ മുന്‍പോട്ട് കൊണ്ടുപോവുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ